ഇരിട്ടി ജ്വല്ലറി കവർച്ച: യുവാക്കൾക്കായി തെരച്ചിൽ
text_fieldsജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാക്കളുടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം
ഇരിട്ടി: ഇരിട്ടിയിലെ ജ്വല്ലറിയിൽനിന്ന് സ്വർണവുമായി കടന്ന രണ്ടു യുവാക്കൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. മെയിൻ റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തായി പ്രവർത്തിക്കുന്ന വിവാ ജ്വല്ലറിയിൽ നിന്നാണ് ബുധനാഴ്ച വൈകീട്ട് സ്വർണാഭരണം കവർന്നു യുവാക്കൾ കടന്നുകളഞ്ഞത്.
സ്വർണാഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ഹിന്ദി സംസാരിക്കുന്ന രണ്ടു യുവാക്കളാണ് വില ചോദിച്ചു മനസ്സിലാക്കുന്നതിനിടയിൽ രണ്ടര പവന്റെ മാലയും എടുത്ത് ഓടിപ്പോയത്. ജ്വല്ലറി ഉടമ രാജൻ പിറകെ ഓടിയെങ്കിലും പിടിക്കാനായില്ല. ഇരിട്ടി പൊലീസിൽ പരാതി നൽകി. ഇരിട്ടി സി.ഐ കെ.ജെ. ബിനോയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു.

