നിർധന കുടുംബത്തിെൻറ ഉപജീവനമാർഗമായിരുന്ന നൂറോളം കാടകളെ കവർന്നു
text_fieldsകീഴൂർകുന്നിൽ രാധാമണിയുടെ കാടകളെ കൊന്നൊടുക്കിയനിലയിൽ
ഇരിട്ടി: അംഗപരിമിതരുൾപ്പെടെയുള്ള നിർധന കുടുംബത്തിെൻറ ഉപജീവനമാർഗമായിരുന്ന കാടകളെ കവർന്നതായി പരാതി. ഇരിട്ടി കീഴൂർകുന്നിലെ കീഴാത്ര രാധാമണിയുടെ വീട്ടുമുറ്റത്ത് കൂട്ടിൽ വളർത്തുന്ന നൂറോളം കാടകളെയാണ് പൂട്ടുതകർത്ത് കൊണ്ടുപോയത്. 20ഓളം കാടകളെ വീട്ടുമുറ്റത്ത് ചത്തനിലയിലും കണ്ടെത്തി. ചൊവ്വാഴ്ച്ച പുലർച്ചയാണ് കാടകളെ കവർന്നതെന്നാണ് കരുതുന്നത്. വിധവയായ രാധാമണിയും വയോധികയായ മാതാവ് ചന്ദ്രികയും അവിവാഹിതയായ സഹോദരി അശ്വതിയും അംഗപരിമിതരാണ്. ആലുവ സ്വദേശികളായ രാധാമണിയും കുടുംബവും ഒന്നര മാസം മുമ്പാണ് കീഴൂർകുന്നിൽ വീട് വാങ്ങി താമസം തുടങ്ങിയത്. രാധാമണിയുടെ പരാതിയിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

