Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightമാവോവാദികൾക്കായി നാലാം...

മാവോവാദികൾക്കായി നാലാം ദിനവും പഴുതടച്ച പരിശോധന

text_fields
bookmark_border
വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ഉരുപ്പുംകുറ്റിയിൽ ഒരുക്കിയ കനത്ത സുരക്ഷ
cancel
camera_alt

വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ ഉരുപ്പുംകുറ്റിയിൽ ഒരുക്കിയ കനത്ത സുരക്ഷ

ഇ​രി​ട്ടി: ത​ണ്ട​ർ​ബോ​ൾ​ട്ടും മാ​വോ​വാ​ദി​ക​ളും നേ​ർ​ക്കു​നേ​ർ വെ​ടി​വെ​പ്പു​ണ്ടാ​യ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ഉ​രു​പ്പും​കു​റ്റി ഞെ​ട്ടി​ത്തോ​ട് മ​ല​യി​ലെ വ​ന​ത്തി​നു​ള്ളി​ൽ നാ​ലാം​നാ​ളും ദൗ​ത്യ​സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഴു​ത​ട​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ആ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

വെ​ടി​വെ​പ്പി​നെ തു​ട​ർ​ന്ന് ഉ​രു​പ്പും​കു​റ്റി ക​വ​ല​യി​ൽ ഉ​ൾ​പ്പെ​ടെ അ​യ്യ​ൻ​കു​ന്ന് മേ​ഖ​ല​യി​ലെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചെ​റു​റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​ലീസ് സാ​യു​ധ സേ​ന​യു​ടെ വ​ല​യ​ത്തിലാ​ണ്.

എ​ങ്കി​ലും വ്യാ​ഴാ​ഴ്ച മു​ത​ൽ ക​ർ​ശ​ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്ക് അ​യ​വ് വ​ന്നി​ട്ടു​ണ്ട്. വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ മാ​വോ​വാ​ദി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘാം​ഗ​ങ്ങ​ൾ ബ്ര​ഹ്മ​ഗി​രി മ​ല​നി​ര​ക​ളു​ടെ ഭാ​ഗ​മാ​യ ക​ർ​ണാ​ട​ക വ​ന​മേ​ഖ​ല​ക​ളി​ലേ​ക്ക് പി​ൻ​മാ​റി​യി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ൽ പ​രി​ശോ​ധ​ന ബ്ര​ഹ്മ​ഗി​രി വ​ന​മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക ആ​ൻ​റി ന​ക്സ​ൽ സ്ക്വാ​ഡ്, ക​ർ​ണാ​ട​ക പൊ​ലീ​സി​ലെ ക​മാ​ൻ​ഡോ​ക​ളും ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ചും ഐ.​ബി​യും തി​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി. വെ​ടി​വെ​പ്പു ന​ട​ന്ന വ​ന​ത്തി​നു​ള്ളി​ലും ഞെ​ട്ടി​ത്തോ​ട് മേ​ഖ​ല​യി​ലും ബോം​ബ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ക​ഴി​ഞ്ഞ ദി​വ​സ​മെ​ത്തി​യി​രു​ന്നു. പ​രി​ക്കേ​റ്റ മാ​വോ​വാ​ദി​യു​ടേ​തെ​ന്ന് ക​രു​തു​ന്ന ര​ക്ത​സാ​മ്പി​ൾ പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്.

കേ​ര​ള പൊ​ലീ​സി​ലെ ക​മാ​ൻ​ഡോ​ക​ളും വ്യാ​ഴാ​ഴ്ച മു​ത​ൽ ദൗ​ത്യ​സം​ഘ​ത്തി​നൊ​പ്പം ചേ​ർ​ന്നു. ഞെ​ട്ടി​ത്തോ​ട് മ​ല​നി​ര​ക​ളി​ലെ വ​ന​ത്തി​നു​ള്ളി​ലെ മാ​വോ​വാ​ദി​ക​ൾ താ​വ​ള​മാ​ക്കി​യ ക്യാ​മ്പ് ഷെ​ഡി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത ലാ​പ്ടോ​പ്പ്, പെ​ൻ​ഡ്രൈ​വ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ​യി​ലെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി സൈ​ബ​ർ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. വ​യ​നാ​ട്, മാ​ക്കൂ​ട്ടം, കു​ട​ക് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വ​ന​പാ​ത​ക​ളും പോ​ക്ക​റ്റ് റോ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ൾ​പ്പെ​ടു​ന്ന ആ​റ​ളം ഫാ​മും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും ക​ന​ത്ത പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaoistsThunderboltkannurnews
News Summary - Four-day loophole check for Maoists
Next Story