Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightവ്യാജ കോവിഡ്...

വ്യാജ കോവിഡ് നെഗറ്റിവ്‌ സർട്ടിഫിക്കറ്റ് വ്യാപകം; അതിർത്തിയിൽ പരിശോധന ശക്തം

text_fields
bookmark_border
വ്യാജ കോവിഡ് നെഗറ്റിവ്‌ സർട്ടിഫിക്കറ്റ് വ്യാപകം; അതിർത്തിയിൽ പരിശോധന ശക്തം
cancel
camera_alt

മാക്കൂട്ടം ചെക്​പോസ്​റ്റിലെ കൗണ്ടറിൽ ആരോഗ്യപ്രവർത്തകർ കോവിഡ് ടെസ്​റ്റ്​ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നു

ഇ​രി​ട്ടി: വ്യാ​ജ കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്ന് മാ​ക്കൂ​ട്ടം ചു​രം​പാ​ത വ​ഴി പ്ര​വേ​ശി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന ക​ർ​ണാ​ട​ക ശ​ക്ത​മാ​ക്കി.

കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി യാ​ത്ര​ക്കാ​ർ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് മാ​ക്കൂ​ട്ടം അ​തി​ർ​ത്തി ചെ​ക്ക് പോ​സ്​​റ്റി​ൽ കു​ട​ക് ജി​ല്ല അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​യ നി​ര​വ​ധി പേ​രെ ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. നി​ല​വി​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റി​വ് ആ​ണെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​രെ​യാ​ണ് അ​തി​ർ​ത്തി ക​ട​ത്തി​വി​ടു​ന്ന​ത്.

സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കും ച​ര​ക്കു​വാ​ഹ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും 14 ദി​വ​സ​ത്തേ​ക്കും മ​റ്റു​ള്ള​വ​ർ​ക്ക് 72 മ​ണി​ക്കൂ​റു​മാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റി​‍െൻറ കാ​ലാ​വ​ധി. ഇ​ത് പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി മാ​ക്കൂ​ട്ടം ചെ​ക്ക് പോ​സ്​​റ്റി​ൽ ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക കൗ​ണ്ട​റും തു​റ​ന്നി​രു​ന്നു.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ പ​രി​ശോ​ധ​ന​ക്കും സു​ര​ക്ഷ​ക്കു​മാ​യി ചെ​ക്ക് പോ​സ്​​റ്റി​ൽ മ​റ്റൊ​രു കൗ​ണ്ട​ർ​കൂ​ടി തു​റ​ന്നി​ട്ടു​ണ്ട്‌.

പൊ​ലി​സി​‍െൻറ എ​ണ്ണ​വും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ആ​ളു​ക​ളു​ടെ പേ​രും ആ​ധാ​ർ ന​മ്പ​റും തി​രു​ത്തി ക​മ്പ്യൂ​ട്ട​ർ പ്രി​ൻ​റു​മാ​യാ​ണ് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റെ​ന്ന നി​ല​യി​ൽ ചി​ല യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന​ത്.

അ​ധി​കൃ​ത​ർ​ക്ക് സം​ശ​യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ആ​ധാ​ർ കാ​ർ​ഡി​‍െൻറ കോ​പ്പി​യും ക​രു​തും.

കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യി​ലെ ഫോ​ട്ടോ​യും തി​രി​ച്ച​റി​യ​ൽ ന​മ്പ​റും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി ഒ​ത്തു​നോ​ക്കി​യ​ശേ​ഷം ക​ട​ത്തി​വി​ടു​ക​യാ​ണ് പ​തി​വ്.

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ വി​ശ​ദ പ​രി​ശോ​ധ​ന​ക്കും മ​റ്റു​മാ​ണ് മ​റ്റൊ​രു കൗ​ണ്ട​ർ കൂ​ടി തു​റ​ന്ന​ത്. കേ​ര​ള​ത്തി​ലെ കോ​വി​ഡ്​​വ്യാ​പ​ന നി​ര​ക്ക് കു​റ​ഞ്ഞ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് പ്ര​തീ​ക്ഷി​ച്ച കു​ട​കി​നെ ആ​ശ്ര​യി​ച്ചു​ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ളും യാ​ത്ര​ക്കാ​രും ഇ​തോ​ടെ കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടി​ലാ​യി. യാ​ത്ര​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന യാ​ത്ര​ദു​രി​തം ല​ഘൂ​ക​രി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം കു​ട​ക് ജി​ല്ല അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FakeinspectionCovidNegative Certificate
News Summary - Fake Covid Negative Certificate Widespread; Border inspection is strong
Next Story