അതിര്‍ത്തിയില്‍ എക്സൈസിന്റെ വാഹന പരിശോധന
text_fieldsഇരിട്ടി: സംസ്ഥാന അതിര്‍ത്തിയില്‍ എക്സൈസിന്റെ വാഹന പരിശോധന. കേരള, കര്‍ണാടക എക്സൈസ് സംഘങ്ങള്‍ സംയുക്തമായാണ് കൂട്ടുപുഴ പാലത്തിനുസമീപത്ത് വാഹന പരിശോധന നടത്തിയത്. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായാണ് പരിശോധന. കര്‍ണാടകത്തില്‍നിന്നും കേരളത്തിലേക്ക് മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകളും കടത്തുന്നത് തടയാനും കർണാടകത്തിലേക്ക് ലഹരി വസ്തുക്കള്‍ കൊണ്ടുപോകുന്നത് തടയാനുമാണ് ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങള്‍ കൂട്ടുപുഴ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തിയത്.
എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ പി.പി. ജനാർദനന്, സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ ബിജില്‍ കുമാര്‍, ഇരിട്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ സി. രജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കർണാടക അതിര്‍ത്തിയില്‍നിന്നും വരുന്ന വാഹനങ്ങളെ പരിശോധിച്ചു. വീരാജ്പേട്ട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് എം.എന്‍. നടരാജു, സബ് ഇന്‍സ്പെക്ടര്‍മാരായ മോഹന്‍ കുമാര്‍, എച്ച്.സി. ചന്ദ്രു എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക എക്സൈസ് സംഘം കേരളത്തില്‍ നിന്നും കർണാടകത്തിലേക്ക് പോകുന്ന വാഹനങ്ങളും അതിര്‍ത്തിയില്‍ പരിശോധിച്ചു.

