വയറുവേദന അഭിനയിച്ച് ആശുപത്രിയിലെത്തിയ ശേഷം കാമുകനൊപ്പം മുങ്ങി; യുവതിയും വിവാഹിതനായ കാമുകനും പിടിയിൽ
text_fieldsഇരിട്ടി: വയറുവേദന അഭിനയിച്ച് ചികിത്സ തേടി ആശുപത്രിയിലെത്തിയശേഷം ഭർത്താവിനെ കബളിപ്പിച്ച് മുങ്ങിയ യുവതിയും കാമുകനും പിടിയിൽ.
കീഴ്പ്പള്ളി വെളിമാനം സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്വപ്ന (36), കാമുകൻ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശിയും മൂന്നു കുട്ടികളുടെ പിതാവുമായ കൊട്ടാരപറമ്പിൽ സമീർ (33) എന്നിവരെയാണ് ഇരിട്ടി പൊലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. വയറുവേദന അഭിനയിച്ചാണ് യുവതി ഭർത്താവിനൊപ്പം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.
ഡോക്ടറെ കാണിച്ചശേഷം സന്ദർശകർക്കുള്ള സ്ഥലത്തിരുത്തി പുറത്തുപോയ ഭർത്താവ് അരമണിക്കൂർ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ഭാര്യ സ്ഥലം വിട്ടിരുന്നു. മൊബൈൽ ഫോൺ ചാറ്റിങ്ങിലൂടെ പരിചയപ്പെടുകയും പ്രേമത്തിലാവുകയും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ യുവതി പൊലീസിനോട് സമ്മതിച്ചു.
നാടുവിട്ട ശേഷം പൊള്ളാച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇരുവരെയും പൊലീസ് തന്ത്രപൂർവം നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയതിന് ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

