പേരിനെ ചൊല്ലി തർക്കം: ഇരിട്ടിയിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടു
text_fieldsഇരിട്ടി: പേരിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഭരണസാരഥികളുടെ വോട്ടെണ്ണൽ ഒന്നര മണിക്കൂർ നിർത്തിവെച്ചു. മുഴുവൻപേരും വോട്ട് ചെയ്ത് വോട്ടെണ്ണൽ പ്രക്രിയയിലേക്ക് വരണാധികാരി നീങ്ങിയതോടെ യു.ഡി.എഫ് അംഗം മേരി രജിയുടെ ബാലറ്റ് പേപ്പറിലെ പേരും രജിസ്റ്ററിൽ ഒപ്പിട്ട പേരും വ്യത്യസ്തമാണെന്ന വാദവുമായി എൽ.ഡി.എഫ് അംഗങ്ങൾ രംഗത്തെത്തിയതാണ് തർക്കത്തിനിടയാക്കിയത്.
എന്നാൽ, ഇതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ രംഗത്തുവന്നു. വിജയിച്ച ശേഷം വരണാധികാരി നൽകിയ സാക്ഷ്യപത്രത്തിലെ പേരും ബാലറ്റ് പേപ്പറിലെ പേരും ഒരേപോലെയാണെന്നും വോട്ട് അസാധുവാക്കാനാവില്ലെന്നും യു.ഡി.എഫ് അംഗങ്ങളും വാദിച്ചതോടെ തർക്കം രൂക്ഷമായി.
ഒടുവിൽ വരണാധികാരി ജില്ല വരണാധികാരിയുമായും തെരഞ്ഞെടുപ്പ് കമീഷനുമായും ബന്ധപ്പെട്ട് കാര്യം ബോധിപ്പിച്ച ശേഷം യു.ഡി.എഫ് അംഗത്തിെൻറ വോട്ട് സാധുവായി പ്രഖ്യാപിക്കുകയും വോട്ടെണ്ണൽ പൂർത്തിയാക്കുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

