ചുഴലി, മഴ; വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം
text_fieldsചുഴലിക്കാറ്റിലും മഴയിലും നശിച്ച അമ്പലത്തട്ടിലെ ഇളമ്പിലാൻ നാരായണന്റെ വാഴത്തോട്ടം
ഇരിട്ടി: ചുഴലിക്കാറ്റിലും മഴയിലും വിളമനയിലും തില്ലങ്കേരി കാഞ്ഞിരാടും കൃഷിനാശം. മേഖലയിലെ നിരവധി വാഴകൾ നിലം പൊത്തി. വിളമന അമ്പലത്തട്ടിൽ ഇളമ്പിലാൻ നാരായണന്റെ കുലച്ച നൂറോളം വാളകളാണ് നശിച്ചത്.
സമീപത്തെ വീട്ടുപറമ്പിലെ വാഴകൾക്കും നാശനഷ്ടമുണ്ടായി. വ്യാഴാഴ്ച വൈകീട്ട് മഴയ്‌ക്കൊപ്പമുള്ള ശക്തമായ കാറ്റിലാണ് വാഴകൾ നിലംപൊത്തിയത്.
തില്ലങ്കേരി കാഞ്ഞിരാടും കാറ്റ് വലീയ നാശം ഉണ്ടാക്കി. മേഖലയിൽ കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. ജൈവ കർഷകൻ ഷിംജിത്തിന്റെ നൂറിലധികം വാഴകളും കാറ്റിൽ നശിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് ഷിംജിത്തും സുഹൃത്തുകളായ ദിലീപൻ, ശ്രീജിത്ത്, നന്ദനൻ എന്നിവർ ചേർന്ന് നടത്തിയ കൃഷിയിലാണ് വലിയ നാശമുണ്ടായത്. കൃഷിയിടത്തിലെ പൊക്കം കുറഞ്ഞ റോബസ്റ്റ് ഇനത്തിൽപ്പെട്ട വാഴകളിൽനിന്ന് പന്നികൾ ഉണ്ടാക്കുന്ന നഷ്ടവും ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

