കാക്കകൾ കൂട്ടത്തോടെ ചത്തുവീഴൽ: ആരോഗ്യ വകുപ്പ് പരിശോധന നടത്തി
text_fieldsപ്രതീകാത്മക ചിത്രം
ഇരിട്ടി: എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്ന സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും ഇരിട്ടി നഗരസഭ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പക്ഷിപ്പനിയെ തുടർന്നാണ് കാക്കകൾ ചത്തുവീഴുന്നതെന്ന പ്രചാരണം മുറുകിയതോടെ പ്രദേശത്ത് ജനങ്ങൾ ഭീതിയിലായിരുന്നു ഇതേതുർന്നാണ് ആരോഗ്യ വകുപ്പധികൃതരും നഗരസഭ അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.നസ്രി, ഇരിട്ടി നഗരസഭ ചെയർപേഴ്സൻ വി. വിനോദ് കുമാർ, നഗരസഭ കൗൺസിലർമാരായ ആർ.കെ. ഷൈജു, എം. നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എടക്കാനം പുഴക്കര ഭാഗത്ത് പരിശോധന നടത്തിയത്.
ഒരാഴ്ചക്കിടയിൽ എടക്കാനം പുഴക്കരയിലെ വിവിധ പ്രദേശങ്ങളിലായി പ്രദേശത്ത് ചത്തുവീണത് നൂറിലധികം കാക്കകളാണ്. എടക്കാനം റിവർ വ്യൂ പോയന്റിന് സമീപത്തായുള്ള പ്രദേശങ്ങളിൽ മാത്രം നൂറിലധികം കാക്കകൾ ചത്തു. നിരവധി കാക്കകൾ അവശനിലയിലും വഴിയരികുകളിൽ കാണപ്പെടുന്നത്. ചത്ത കാക്കകളെ പട്ടികളും മറ്റും ഭക്ഷിക്കുന്നതും പ്രദേശത്ത് ആശങ്കയുണ്ടാക്കിയിരുന്നു.
കാക്കകൾ ചത്തുവീഴുന്ന പ്രതിഭാസം ശാസ്ത്രീ മായ രീതിയിൽ തന്നെ പരിശോധിക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച്ച സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ ഭീതിയകറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർ പേഴ്സൻ വി. വിനോദ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

