Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightഇ​രി​ട്ടി താലൂക്ക്...

ഇ​രി​ട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ്‌ സെന്റർ കുടിവെള്ള ടാങ്ക് നിർമാണം ആരംഭിച്ചു

text_fields
bookmark_border
ഇ​രി​ട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ്‌ സെന്റർ കുടിവെള്ള ടാങ്ക് നിർമാണം ആരംഭിച്ചു
cancel
camera_alt

ഡ​യാ​ലി​സി​സ്‌ സെ​ന്റ​റി​ലേ​ക്ക്‌ കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മു​റ്റ​ത്ത്‌ ന​ഗ​ര​സ​ഭ ടാ​ങ്ക്‌ നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

ഇ​രി​ട്ടി: ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക്‌ അ​നു​വ​ദി​ച്ച ഡ​യാ​ലി​സി​സ്‌ സെ​ന്റ​റി​ൽ മൂ​ന്നാം ഷി​ഫ്‌​റ്റ്‌ സാ​ധ്യ​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ രം​ഗ​ത്ത്‌. ക​നി​വ്‌ കി​ഡ്‌​നി പേ​ഷ്യ​ന്റ്‌​സ്‌ വെ​ൽ​ഫെയ​ർ സൊ​സൈ​റ്റി മു​ഖേ​ന ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യാ​ണ്‌ ഡ​യാ​ലി​സി​സ്‌ സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം. നി​ല​വി​ൽ ര​ണ്ട്‌ ഷി​ഫ്‌​റ്റു​ക​ളി​ൽ നി​ർ​ധ​ന വൃ​ക്ക​രോ​ഗി​ക​ൾ​ക്ക്‌ ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ നി​ര​ക്കി​ലാ​ണ്‌ ഡ​യാ​ലി​സി​സ്‌ ചെ​യ്യു​ന്ന​ത്‌.

ര​ണ്ട്‌ ഷി​ഫ്‌​റ്റ്‌ പ്ര​വ​ർ​ത്തി​ച്ചി​ട്ടും അ​പേ​ക്ഷ​ക​ർ​ക്കെ​ല്ലാം ഡ​യാ​ലി​സി​സ്‌ ന​ൽ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് മൂ​ന്നാം ഷി​ഫ്‌​റ്റ്‌ ആ​രം​ഭി​ക്കാ​ൻ ക​നി​വ്‌ സൊ​സൈ​റ്റി​യും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും ന​ഗ​ര​സ​ഭ​യും തീ​രു​മാ​നി​ച്ച​ത്.

ആ​വ​ശ്യ​ത്തി​ന്‌ വെ​ള്ളം കി​ട്ടാ​ത്ത​താ​ണ്‌ മൂ​ന്നാം ഷി​ഫ്‌​റ്റി​ന്‌ ത​ട​സ്സം. 45 ല​ക്ഷം രൂ​പ മു​ട​ക്കി പ്ര​ത്യേ​ക ജ​ല​വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യാ​ണ്‌ ന​ഗ​ര​സ​ഭ. അ​മ്പ​തി​നാ​യി​രം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യാ​ണ്‌ നി​ർ​മി​ക്കു​ന്ന​ത്‌. ഇ​രി​ട്ടി പു​ഴ​യോ​ര​ത്ത്‌ നേ​ര​മ്പോ​ക്കി​ൽ ന​ഗ​ര​സ​ഭ ല​ഭ്യ​മാ​ക്കി​യ സ്ഥ​ല​ത്ത്‌ കൂ​റ്റ​ൻ കി​ണ​റും നി​ർ​മി​ക്കും. പൈ​പ്പ്‌​ലൈ​ൻ വ​ഴി ആ​ശു​പ​ത്രി മു​റ്റ​ത്തെ ടാ​ങ്കി​ൽ വെ​ള്ള​മെ​ത്തി​ക്കു​ന്ന​തോ​ടെ ഡ​യാ​ലി​സി​സ്‌ സെ​ന്റ​റി​ൽ മൂ​ന്നാം ഷി​ഫ്റ്റും സാ​ധ്യ​മാ​ക്കാ​ന​ണ്‌ ല​ക്ഷ്യ​മി​ടു​ന്ന​ത്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionKannur NewsIritty Taluk HospitalDrinking Water Tank
News Summary - Construction of drinking water tank has started in Iritty Taluk Hospital Dialysis Center
Next Story