മതില് കെട്ടുന്നതിനെ ചൊല്ലി സംഘര്‍ഷം
text_fieldsഇരിട്ടി: നരയമ്പാറയില് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മതില് കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. കൂരന്‍മുക്കിലെ ദാറുല്ബദ്രിയയില് റൗഫ് (30), വട്ടക്കയത്തെ നിവിന്‍ (25), ഇ.കെ. ഷഫാഫ് (24) എന്നിവര്‍ ജില്ല ആശുപത്രിയിലും കാറാട്ടെ പി.പി. ഷബീര്‍(41) ഇരിട്ടി താലൂക്കാശുപത്രിയിലും ചികിത്സ തേടി.
കാറാട്ടെ റോഡരികിലെ പറമ്പില്‍ നിയമപ്രകാരം മതില് കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ട താനുൾപ്പെടെ മൂന്നുപേരേ പ്രകോപനമില്ലാതെ ഷബീര്‍ ഇരുമ്പുദണ്ഡുമായി ആക്രമിക്കുകയായിരുന്നുവെന്ന് റൗഫും പൊതുസ്ഥലത്ത് കയറ്റി മതില് കെട്ടുമ്പോള്‍ ചോദ്യംചെയ്ത തന്നെ പണിയായുധം കൊണ്ട് മൂന്നുപേരും മർദിക്കുകയായിരുന്നുവെന്ന് ഷബീറും പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

