വിമുക്തഭടനെ മർദിച്ചതായി പരാതി
text_fieldsപ്രശാന്ത് കുമാർ
ഇരിട്ടി: വീടിന് സമീപത്ത് അന്തർ സംസ്ഥാന തൊഴിലാളിയെ സംഘം ചേർന്ന് മർദിക്കുന്നതുകണ്ട് അന്വേഷിക്കാനെത്തിയ വിമുക്തഭടനെ മർദിച്ചതായി പരാതി. തില്ലങ്കേരി പള്ള്യത്തെ ശ്രീ പ്രസാദിൽ എ. പ്രശാന്ത് കുമാറിനാണ് മർദനമേറ്റത്. ഇദ്ദേഹം കെ.എസ്.എഫ്.ഇ ഉളിക്കൽ ബ്രാഞ്ച് ജീവനക്കാരനാണ്. കൂട്ടം ചേർന്നുള്ള മർദനത്തിൽ കണ്ണിന് സാരമായി പരിക്കേറ്റ പ്രശാന്ത്കുമാർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു അക്രമം. വീടിന് സമീപത്തെ സുഹൃത്തിെൻറ വീട്ടിലെത്തിയ പ്രശാന്ത് കുമാർ സമീപത്തെ വീട്ടിൽ ഒരു സംഘം അന്തർ സംസ്ഥാന തൊഴിലാളിയെ നിലത്തിട്ട് ചവിട്ടുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് മാരകമായി മർദനമേറ്റത്. കൈവിരലുകളിൽ കട്ടിയുള്ള മോതിരം പോലുള്ള സാധനം ധരിച്ച് മുഖത്തിടിച്ചതായി പ്രശാന്ത് കുമാറർ പറഞ്ഞു. ഓടിയെത്തിയ ഭാര്യയടക്കമുള്ള സ്ത്രീകളെ അസഭ്യം പറയുകയും ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായും പറയുന്നു.പൂർവ സൈനിക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡൻറ് പി.ആർ. രാജൻ, രക്ഷാധികാരി കേണൽ രാംദാസ്, സി.പി. ബാലകൃഷ്ണൻ എന്നിവർ വീട്ടിലെത്തി പ്രശാന്ത് കുമാറിനെ സന്ദർശിച്ചു.

