Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_right...

സം​സ്ഥാ​നാ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ശ​ക്തം; മാ​ക്കൂ​ട്ടം ചെ​ക്‌​പോ​സ്റ്റി​ൽ 1.5 ല​ക്ഷം പി​ടി​കൂ​ടി

text_fields
bookmark_border
checking at kerala - karnataka borders
cancel
camera_alt

കേ​ര​ള -ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ൽ പൊ​ലീ​സ് ബ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ഇ​രി​ട്ടി: തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗം ചൂ​ടു പി​ടി​ച്ച​തോ​ടെ ഇ​രു സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും അ​തി​ർ​ത്തി​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം മാ​ക്കൂ​ട്ടം പൊ​ലീ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തി​യ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ക​ണ​ക്കി​ൽപെ​ടാ​ത്ത 1.5 ല​ക്ഷം രൂ​പ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ടു​ത്തു. മാ​ക്കൂ​ട്ടം ചെ​ക്പോ​സ്റ്റി​ൽ പൊ​ലീ​സും എ​ക്‌​സൈ​സും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ത്തു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. പ​ണം, ആ​യു​ധം, ല​ഹ​രി വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. രേ​ഖ​ക​ളി​ല്ലാ​തെ 50000 ൽ ​കൂ​ടു​ത​ൽ പ​ണം ക​ണ്ടെ​ത്തി​യാ​ൽ സം​ഘം പി​ടി​ച്ചെ​ടു​ക്കും. പി​ന്നീ​ട് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ പി​ടി​ച്ചെ​ടു​ക്കു​ന്ന പ​ണം തി​രി​കെ ല​ഭി​ക്കു​ക​യു​ള്ളൂ. ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് അ​ട​ക്കം വി​ഡി​യോ എ​ടു​ത്താ​ണ് പ​രി​ശോ​ധ​ന. കേ​ര​ള അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ൽ പൊ​ലീ​സ്, എ​ക്‌​സൈ​സ്, കേ​ന്ദ്ര​സേ​ന, ഇ​ല​ക്ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങി​യ സം​ഘം ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. ല​ഹ​രി വ​സ്തു​ക്ക​ൾ ക​ട​ത്തി​ക്കൊ​ണ്ട് വ​രാ​ൻ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ര​ണ്ട് സം​ഘ​ങ്ങ​ളാ​യി വേ​ർ​തി​രി​ഞ്ഞാ​ണ് എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന. കേ​ര​ളാ​തി​ർ​ത്തി​യി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​നം പ​രി​ശോ​ധി​ക്കു​ന്ന​ത് വി​ഡി​യോ പ​ക​ർ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewscheckingBorders
News Summary - Checking at state borders
Next Story