Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightവീട്ടിൽ മോഷണം; ഹോം...

വീട്ടിൽ മോഷണം; ഹോം നഴ്സ് അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പിടിയിലായ ഹോംനഴ്സ് സീന

ഇ​രി​ട്ടി: കു​ന്നോ​ത്തു​ള്ള അ​റ​ക്ക​ൽ ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കു​ശാ​ൽ​ന​ഗ​ർ സ്വ​ദേ​ശി​നി ഹോം ​നേ​ഴ്സ് സീ​ന എ​ന്ന ഇ.​ടി. ഷൈ​ന​യെ(42) ഇ​രി​ട്ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഹോം ​നേ​ഴ്സ് ആ​യി ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന സീ​ന ഏ​പ്രി​ൽ 26ന് ​ജോ​ലി അ​വ​സാ​നി​പ്പി​ച്ച് പോ​യ ശേ​ഷം ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ക​ദേ​ശം നാ​ലു​പ​വ​ൻ സ്വ​ർ​ണ​വും പ​തി​നാ​യി​രം രൂ​പ​യും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ക​ൾ വി​ജി ഇ​രി​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ്ര​തി​യെ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കു​റ്റം സ​മ്മ​തി​ക്കാ​തെ വ​ന്ന​പ്പോ​ൾ പ്ര​തി​യു​ടെ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.പ്ര​തി ത​ല​ശ്ശേ​രി​യി​ലെ മ​ണ​വാ​ട്ടി ജ്വ​ല്ല​റി​യി​ൽ എ​ത്തി​യ​താ​യി മ​ന​സ്സി​ലാ​ക്കി​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു​വ​രു​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഏ​ക​ദേ​ശം ര​ണ്ട​ര പ​വ​ൻ വ​രു​ന്ന സ്വ​ർ​ണ​മാ​ല ഉ​രു​ക്കി​യ നി​ല​യി​ൽ മ​ണ​വാ​ട്ടി ജ്വ​ല്ല​റി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്.​ഐ നി​ബി​ൻ, എ.​എ​സ്.​ഐ സ​ജി​ത്ത്, കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ബി​നീ​ഷ്, ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home nurseburglaryarrest
News Summary - Burglary at home; Home nurse arrested
Next Story