ബി.ഫാം സീറ്റിന് പന്ത്രണ്ടര ലക്ഷം വാങ്ങി വഞ്ചിച്ചെന്ന്; സഹോദരങ്ങൾക്കെതിരെ കേസ്
text_fields
ഇരിട്ടി: ബി.ഫാം കോഴ്സിന് സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് പന്ത്രണ്ടര ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ സഹോദരങ്ങളായ രണ്ടുപേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. എടൂർ പാത്തുപള്ളിയിൽ ഹൗസിൽ ജോസഫ് വർഗീസിെൻറ പരാതിയിൽ കച്ചേരിക്കടവ് നരിമറ്റത്തിൽ ഹൗസിൽ സിനു ജേക്കബ് (40), ഇദ്ദേഹത്തിെൻറ സഹോദരൻ നരിമറ്റത്തിൽ ഹൗസിൽ സിജോ ജേക്കബ് (38) എന്നിവർക്കെതിരെയാണ് വഞ്ചനക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി കേസെടുത്തത്.
പരാതിക്കാരനായ ജോസഫ് വർഗീസിെൻറ ബന്ധുവായ അലീന ജോസ് എന്ന വിദ്യാർഥിനിക്ക് മാനേജ്മെൻറ് സീറ്റിൽ ബി.ഫാമിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്നും കുട്ടിക്ക് മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടുകയാണെങ്കിൽ തിരികെ പണം കൊടുക്കാമെന്നും പറഞ്ഞ് കുട്ടിയുടെ പിതാവിൽനിന്ന് പലതവണകളായി 12,50,000 രൂപ പ്രതികൾ കൈപ്പറ്റിയശേഷം കുട്ടിക്ക് മെറിറ്റിൽ സീറ്റ് കിട്ടിയപ്പോൾ ഒരുലക്ഷം രൂപ മാത്രം തിരികെ നൽകിയെന്നാണ് പരാതി. പൊലീസ് അന്വേഷണം ആരംഭിച്ചു.