മുഴക്കുന്നിൽ റോഡരികിലെ കലുങ്കിനുള്ളിൽ നാടൻ ബോംബുകൾ
text_fieldsമുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് നെല്ല്യാട് റോഡരികിൽ കലുങ്കിനുള്ളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ നാടൻ ബോംബ്
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് നെല്യാട് റോഡരികിൽ കലുങ്കിനുള്ളിൽ സൂക്ഷിച്ച നാല് നാടൻ ബോംബുകൾ പൊലീസ് കണ്ടെത്തി. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ബക്കറ്റിലും ബാഗിലുമായി ഒളിപ്പിച്ച ബോംബുകൾ കണ്ടെത്തിയത്. ഉഗ്രശേഷിയുള്ള നാടൻ ബോംബുകൾ അടുത്തകാലത്ത് നിർമിച്ചവയാണ്.
കണ്ടെത്തിയ ബോംബുകൾ ബോംബ് സ്ക്വാഡിന് കൈമാറി നിർവീര്യമാക്കി. ജില്ല പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ പ്രദേശത്തെത്തി ക്രമസമാധന നില വിലയിരുത്തി. സമീപത്തെ കശുമാവിൻ തോട്ടത്തിൽ നിന്നും പ്ലാസ്റ്റിക് സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ചില വസ്തുക്കൾ കണ്ടെത്തിയെങ്കിലും പരിശോധനയിൽ ബോംബല്ലെന്ന് തെളിഞ്ഞു.

