ഇരിട്ടിയിൽ ബി.ജെ.പി സ്ഥാനാർഥിയായി അസം സ്വദേശിനി
text_fieldsസ്ഥാനാർഥി മുൻമി
ഇരിട്ടി (കണ്ണൂർ): ഇടതു-വലത് മുന്നണികളോട് പോരാടാൻ ഇരിട്ടി നഗരസഭയിൽ ബി.ജെ.പി സ്ഥാനാർഥിയായി അസം സ്വദേശിനിയും. 11ാം വാർഡ് വികാസ് നഗറിൽ നിന്നും ജനവിധിതേടാൻ അസം സ്വദേശിനി മുൻമിയെയാണ് ബി.ജെ.പി കളത്തിലിറക്കിയിട്ടുള്ളത്. ഏഴു വര്‍ഷം മുമ്പാണ് പയഞ്ചേരി സ്വദേശി കെ.എന്‍. ഷാജി മുന്‍മിയെ വിവാഹം ചെയ്യുന്നത്.
മലയാളം സംസാരിക്കാന്‍ അറിയുമെങ്കിലും എഴുതാനും വായിക്കാനും അറിയില്ല. വികസന കാര്യത്തില്‍ ഭാഷ പ്രശ്നമല്ലെന്നാണ് മുന്മി പറയുന്നത്.
അസമിലെ ലോഹിന്പൂര് ബോഗിനടിയിലെ ലീല ഗഗോയ്, ഭവാനി ഗഗോയ് ദമ്പതിമാരുടെ മകളാണ് മുന്മി. സാധിക, ഋഷിക എന്നിവര്‍ മക്കളാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

