Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightആര്യങ്കോട് റോഡുപണി...

ആര്യങ്കോട് റോഡുപണി ആരംഭിച്ചിടത്തുതന്നെ

text_fields
bookmark_border
aryankode
cancel

ഇ​രി​ട്ടി: പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ങ്കോ​ട് നി​ര്‍മാ​ണം ആ​രം​ഭി​ച്ച റോ​ഡ് പാ​തി​വ​ഴി​യി​ല്‍ അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ദു​രു​ത​ത്തി​ലാ​യ​ത് ഒ​രു​പ​റ്റം ഗ്രാ​മ​വാ​സി​ക​ൾ. ക​രാ​റു​കാ​ര​െൻറ അ​നാ​സ്ഥ​മൂ​ലം പ്ര​വൃ​ത്തി നി​ല​ച്ച​തോ​ടെ പ​ടി​യൂ​ര്‍ ആ​ര്യ​ങ്കോ​ട് മേ​ഖ​ല​യി​ലെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ഉ​ള്‍പ്പെ​ടെ യാ​ത്രാ​സൗ​ക​ര്യ​മി​ല്ലാ​തെ വീ​ര്‍പ്പു​മു​ട്ടു​ന്ന​ത്.

പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും ഉ​ള്‍പ്പെ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ താ​മ​സി​ക്കു​ന്ന ആ​ര്യ​ങ്കോ​ട് മേ​ഖ​ല​യി​ല്‍ പു​തി​യ റോ​ഡി​നാ​യി നാ​ട്ടു​കാ​ര്‍ ഏ​റെ മു​റ​വി​ളി കൂ​ട്ടി​യി​രു​ന്നു. സ്വ​പ്‌​ന​ങ്ങ​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​ക്കി ജ​നു​വ​രി​യി​ലാ​ണ്​ റോ​ഡ് നി​ര്‍മാ​ണം ആ​രം​ഭി​ച്ച​ത്. വ​ലി​യ കു​ന്നു​ക​ളും ഉ​ള്‍പ്ര​ദേ​ശ​വു​മാ​യ ഇ​വി​ടെ കോ​ണ്‍ക്രീ​റ്റ് റോ​ഡ് നി​ര്‍മി​ക്കാ​നാ​ണ് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ആ​ര്യ​ങ്കോ​ട് കോ​ള​നി​വ​രെ ഇ​ൻ​റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ക്കൊ​ണ്ട് റോ​ഡ് സു​ന്ദ​ര​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും തു​ട​ര്‍ന്നു​ള്ള റോ​ഡ് പേ​രി​ന് മാ​ത്ര​മാ​ണ്. കാ​ല​വ​ര്‍ഷം തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​ന് ന​ടു​വി​ല്‍ ഓ​വു​ചാ​ലു​ക​ള്‍ രൂ​പ​പ്പെ​ട്ടു. മേ​ല്‍മ​ണ്ണ് മു​ഴു​വ​ന്‍ താ​ഴ്ഭാ​ഗ​ത്തേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി​യ​തോ​ടെ ച​ളി​യും രൂ​പ​പ്പെ​ട്ടു. ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പോ​ലും ഒാ​ടാ​താ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് ആ​ശു​പ​ത്രി​യി​ല്‍ പോ​ക​ണ​മെ​ങ്കി​ല്‍ ദീ​ര്‍ഘ​ദൂ​രം ന​ട​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണ്. അ​ധി​കൃ​ത​ർ ഉ​ട​ൻ റോ​ഡ്​ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryankode road
News Summary - aryankode road work not completed
Next Story