Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലഹരി ഗുളികയുമായി പിടിയിൽ
text_fieldsbookmark_border
അഫ്സീർ
ഇരിട്ടി: ലഹരി ഗുളികയുമായി യുവാവ് പിടിയിൽ. ജില്ല എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവ പിടികൂടിയത്.
കർണാടകയിൽനിന്ന് കർണാടക ആർ.ടി.സിയിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 155 ഗ്രാം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ക്യാപ്സ്യൂൾ ഗുളികളുമായി മുഴുപ്പിലങ്ങാട് സ്വദേശി ആർ.കെ. അഫ്സീറിനെ (37) സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനൻ, ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Next Story

