Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrittychevron_rightപുഴകൾ നിറയുന്നു;...

പുഴകൾ നിറയുന്നു; 'പാലം' ഭീതിയിൽ ഉളിക്കൽ

text_fields
bookmark_border
ulikkal bridge
cancel
camera_alt

ഉളിക്കൽ പഞ്ചായത്തിലെ വയത്തൂർ, മണിക്കടവ് ചപ്പാത്ത്​, വട്ടിയാംതോട് പാലങ്ങൾ

ഇ​രി​ട്ടി: കാ​ല​വ​ർ​ഷം ക​ന​ക്കു​ന്ന​തോ​ടെ ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ നാ​ട്ടു​കാ​ർ നി​ർ​മി​ച്ച മൂ​ന്നു​പാ​ല​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​വു​മോ​യെ​ന്ന്​ ആ​ശ​ങ്ക. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടും കൈ​വ​രി​പോ​ലു​മി​ല്ലാ​ത്ത പാ​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള സാ​ഹ​സി​ക യാ​ത്ര​യി​ലാ​ണ് ഇ​തു​വ​രെ മ​ല​യോ​ര ജ​ന​ത.

എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തും പു​തി​യ പാ​ല​മെ​ന്ന വാ​ഗ്​​ദാ​നം ന​ൽ​കു​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ൾ പി​ന്നെ തി​രി​ഞ്ഞു​നോ​ക്കാ​റി​ല്ല. നി​ര​വ​ധി ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും വെ​ള്ള​പ്പൊ​ക്ക​ങ്ങ​ളും ത​ര​ണം ചെ​യ്ത പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഒ​ഴു​കി എ​ത്തു​ന്ന കൂ​റ്റ​ൻ മ​ര​ങ്ങ​ൾ പാ​ല​ത്തി​ലി​ടി​ച്ച് തൂ​ണു​ക​ൾ​ക്ക് ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​ട്ടു​മു​ണ്ട്.

ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മ​ണി​ക്ക​ട​വ് ച​പ്പാ​ത്ത് പാ​ലം, വ​ട്ടി​യാം​തോ​ട് പാ​ലം, വ​യ​ത്തൂ​ർ പാ​ലം എ​ന്നി​വ​യാ​ണ് മ​ഴ​ക്കാ​ലം തു​ട​ങ്ങി​യാ​ൽ വെ​ള്ള​ത്തി​ന​ടി​യി​ലാ​കു​ന്ന​ത്.

മ​ണി​ക്ക​ട​വ് ച​പ്പാ​ത്ത് പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി​യാ​ൽ പു​ഴ​യു​ടെ ഗ​തി അ​റി​യാ​തെ ഇ​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. നി​ര​വ​ധി ജീ​വ​നു​ക​ൾ ഇ​വി​ടെ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ജീ​പ്പ്​ അ​പ​ക​ടം ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

30 വ​ർ​ഷം മു​മ്പ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ ഉ​ണ്ടാ​ക്കി​യ വ​ട്ടി​യാം​തോ​ട് പാ​ലം ത​ക​ർ​ച്ച നേ​രി​ടാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി.

പു​തി​യ പാ​ലം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​ക​ൾ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പാ​ലം നി​ർ​മാ​ണ​ത്തി​ന് എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ മാ​ത്രം ഉ​ണ്ടാ​യി​ല്ല. വ​യ​ത്തൂ​ർ പാ​ല​വും മ​ഴ​യൊ​ന്നു പെ​യ്താ​ൽ അ​ക്ക​രെ, ഇ​ക്ക​രെ ക​ട​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​ണ്.

മ​ണി​ക്ക​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഉ​ളി​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വ​യ​ത്തൂ​ർ യു.​പി സ്കൂ​ൾ, മ​റ്റ് സ്കൂ​ളു​ക​ൾ, കോ​ള​ജ്, ഓ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടേ​ണ്ട ജ​ന​ങ്ങ​ൾ മ​ഴ​യു​ടെ ക​നി​വു​കാ​ത്തു ക​ഴി​യു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ulikkalbridge Problem
News Summary - Adventurous travel across handless bridges in ulikkal
Next Story