Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാക്കൂട്ടം ചുരത്തിൽ വാഹനാപകടം; പിക്കപ്പ് വാൻ കത്തിനശിച്ചു
text_fieldsbookmark_border
ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാൻ കത്തി നശിച്ചു. കർണാടകയിൽ നിന്നും മരുന്നുമായികേരളത്തിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഡ്രൈവറും സഹായിയും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇരിട്ടിയിൽ നിന്നുള്ള രണ്ട് യൂനിറ്റ് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയം ആക്കിയത്.
അപകടത്തിൽ വാഹനം പൂർണമായും കത്തിനശിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ മാരായ എൻ. അശോകൻ, അബ്ദുല്ല, ഫയർ ഓഫിസർ മാരായ തോമസ് , ജസ്റ്റിൻ ,അനീഷ് മാത്യു , അനോഗ്, ഹോം ഗാർഡ്മാരായ ബിനോയി , രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Next Story

