77 ലിറ്റർ കർണാടക മദ്യം പിടികൂടി
text_fieldsറബർ തോട്ടത്തിൽനിന്ന്
പിടികൂടിയ കർണാടക മദ്യവുമായി
എക്സൈസ് സംഘം
ഇരിട്ടി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഇരിട്ടി എക്സൈസ് സംഘം കർണാടകയുടെ അതിർത്തി പങ്കിടുന്ന കൂട്ടുപുഴ, പേരട്ട മേഖലകളിൽ നടത്തിയ പരിശോധനയിൽ 77 ലിറ്റർ കർണാടക മദ്യം പിടികൂടി. പേരട്ടക്കടുത്ത റബർ തോട്ടത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യം.
ബുധനാഴ്ച ഉച്ചക്ക് ശേഷം ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ ശശികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും വരും ദിവസങ്ങളിലും മേഖലയിൽ ശക്തമായ പരിശോധന നടത്തുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

