Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതിയുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
text_fieldsbookmark_border
സനില കുമാരി
ഇരിക്കൂർ: ജോലിക്കായി ഓഫിസിലേക്ക് പോവുകയായിരുന്ന യുവതിയുടെ ഇടപെടലിൽ ഒഴിവായത് വൻദുരന്തം. കഴിഞ്ഞദിവസം വൈകീട്ട് 3.45 നാണ് സംഭവം.
പെരുമണ്ണ് ഹരിത നിവാസിൽ എൻ. സനിലകുമാരി കൂത്തുപറമ്പിലെ കോഓപറേറ്റിവ് ആശുപത്രിയിലേക്ക് ജോലിക്കുപോകവെ പെരുമണ്ണ് സ്മൃതി മണ്ഡപത്തിനു സമീപത്തെ റോഡിൽ വൈദ്യുതി കമ്പി പൊട്ടി വീണുകിടക്കുന്നത് കാണുകയായിരുന്നു.
യുവതി ഉടൻ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെയും കാൽനടയാത്രക്കാരെയും നിർത്തിച്ചു. ഇരിക്കൂർ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽ വിളിച്ചറിയിക്കുകയും ചെയ്തു.
തുടർന്ന് ജീവനക്കാർ എത്തി ലൈൻ ഓഫാക്കി അപകടാവസ്ഥ ഒഴിവായി എന്ന ഉറപ്പുകിട്ടിയശേഷമാണ് യുവതി യാത്രയായത്. യുവതിയെ നാട്ടുകാരും കെ.എസ്.ഇ.ബി ജീവനക്കാരും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

