Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എമ്മിന്‍റെ കൊലപാതകരാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് കോടതി വിധി

text_fields
bookmark_border
സി.പി.എമ്മിന്‍റെ കൊലപാതകരാഷ്ട്രീയത്തിനെതിരായ ജനവിധിയാണ് കോടതി വിധി
cancel
camera_alt

  അഡ്വ കെ.പി മുഹമ്മദ് ബഷീറിനുള്ള ഉപഹാരം നൽകുന്നു

ഇരിക്കൂർ: സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും അതിനെ ന്യായീകരിക്കുന്നതിന് വേണ്ടി നടത്തുന്ന കള്ളപ്രചരണങ്ങൾക്കുമെതിരെയുള്ള ജനവികാരമാണ് അരിയിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസിലെ കോടതി വിധിയെന്ന് ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ് മുഹമ്മദ് . ഇരിക്കൂർ ജി.സി.സി കെ.എം.സി.സി അരിയിൽ കേസിൽ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയുള്ളേ കേസിൽ ഹാജരായ അഡ്വ: കെ.പി മുഹമ്മദ് ബഷീറിനും പുതുതായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾക്കും നൽകിയ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.മുഹമ്മദ് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു.

സി.കെ മുഹമ്മദ് മാസ്റ്റർ, പി.കെ ഷംസുദ്ദീൻ, റഈസ് കീത്തടത്ത്, എം.ഉമ്മർ ഹാജി, എം.പി ഹനീഫ, കെ.ടി നസീർ, ശിഹാബുദ്ദീൻ പള്ളിപ്പാത്ത്, കെ.കെ കുഞ്ഞി മായൻമാസ്റ്റർ, വി.ഷറഫുദ്ദീൻ, കെ.ടി നിസ്താർ, വി.ഹാശിം , അഡ്വ : എ.പി ജാഫർ സാദിഖ്, എൻ.വി അനസ്, എം.സി അഷറഫ്, പി.പി നവാസ് എന്നിവർ പ്രസംഗിച്ചു. എം.പി അബ്ദുറഹ്മാൻ മൗലവി പ്രാർത്ഥനയും പി.എം മുഹമ്മദ് ഫഹീം ഖിറാഅത്തുo നടത്തി.അഡ്വ.കെ.പി മുഹമ്മദ് ബഷീർ മറുപടി പ്രസംഗം നടത്തി.ജനറൽ കൺവീനർ എം.പി അഷറഫ് സ്വാഗതവും യു.പി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The court verdict is a verdict against the murderous politics of the CPM
Next Story