ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് ആറു പേർക്ക് പരിക്ക്
text_fieldsനെല്ലിക്കാംപൊയിലില്‍ ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടം
ഇരിട്ടി: ഇരിട്ടി -ഉളിക്കല്‍ റൂട്ടില്‍ നെല്ലിക്കാംപൊയിലില്‍ ടൂറിസ്റ്റ് ബസും ജീപ്പും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്. ചെമ്പേരി സ്വദേശികളായ രാകേഷ്, അനില്‍കുമാര്‍, സുഭാഷ്, ബോബി, മനോജ്, നെല്ലിക്കാം പൊയില്‍ സ്വദേശി ജോര്‍ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉളിക്കലിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുകയായിരുന്ന ജീപ്പും ഇരിട്ടിയിൽ നിന്നും ഉളിക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപെട്ടത്. ഇതേത്തുടർന്ന് അര മണിക്കൂറോളം ഗതാഗതതടസ്സം ഉണ്ടായി. ഉളിക്കൽ പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.