കാറിടിച്ച് നടപ്പാതയുടെ കൈവരി തകർന്നു
text_fieldsമാമാനം നിലാമുറ്റം തീർഥാടന പാതയിലെ കൈവരി കാറിടിച്ച് തകർന്നനിലയിൽ
ഇരിക്കൂർ: അമിതവേഗത്തിൽ വന്ന കാറിടിച്ച് മാമാനം ക്ഷേത്രത്തിന് സമീപത്തെ നടപ്പാതയുടെ കൈവരി തകർന്നു. കഴിഞ്ഞദിവസമാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ നടപ്പാതയുടെ 20 മീറ്ററോളം നീളത്തിലുളള ഇരുമ്പുപൈപ്പ് കൈവരി തകർന്നു. രാവിലെ ക്ഷേത്രത്തിൽ പ്രഭാത ദർശനത്തിന് നിരവധി തീർഥാടകരെത്തുന്ന സമയത്ത് നടന്ന അപകടത്തിൽ തലനാരിഴക്കാണ് വൻദുരന്തം വഴിമാറിയത്.
അപകടം വരുത്തിയ കാർ പിന്നീട് നിർത്താതെപോയി. അഞ്ച് യുവാക്കളാണ് കാറിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നടപ്പാതയിലെ കൈവരി തകർത്ത് കാർ നിർത്താതെ പോയ സംഭവത്തിൽ കർശന നടപടിയാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ ഇരിക്കൂർ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

