Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightക​ഞ്ചാ​വ് വി​ല്‍പ​ന;...

ക​ഞ്ചാ​വ് വി​ല്‍പ​ന; അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ല്‍

text_fields
bookmark_border
അ​മ​ർ ശ​ർ​മ​
cancel
camera_alt

അ​മ​ർ ശ​ർ​മ​

ഇ​രി​ക്കൂ​ര്‍: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങി ഇ​രി​ക്കൂ​ര്‍ മേ​ഖ​ല​യി​ല്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഇ​രി​ക്കൂ​ർ എ​സ്.​എ​ച്ച്.​ഒ എം.​എം. അ​ബ്ദു​ൽ കരീം ​അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ക്കൂ​ര്‍ പെ​രു​വ​ള​ത്തു​പ​റ​മ്പ് കു​ട്ടാ​വ് ജ​ങ്ഷ​നി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ ഹാ​ട്ടി​ഹോ​ട്ട ബ​സാ​ര്‍ സ്വ​ദേ​ശി അ​മ​ർ ശ​ർ​മ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് 200 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് മൊ​ത്ത​മാ​യി ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന് ഇ​രി​ക്കൂ​ര്‍ മേ​ഖ​ല​യി​ല്‍ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ക്കും പ്ര​ദേ​ശ​വാ​സി​ക​ള്‍ക്കും വി​ല്‍പ​ന ന​ട​ത്തു​ക​യാ​ണ് ഇ​യാ​ളു​ടെ പ​തി​വ്. ഗൂ​ഗ്ൾ പേ ​വ​ഴി​യാ​ണ് പ്ര​ധാ​ന​മാ​യും വി​ല്‍പ​ന.

പ്രി​ന്‍സി​പ്പ​ൽ എ​സ്.​ഐ കെ.​എം. സ​ന്തോ​ഷ് മോ​ന്‍, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ഗോ​പ​കു​മാ​ര്‍, നി​ധീ​ഷ്, ഗ്രീ​ഷ്മ എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsCannabis
News Summary - Sale of Cannabis-Interstate worker arrested
Next Story