Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightഇ​രി​ക്കൂ​ർ-കണ്ണൂർ...

ഇ​രി​ക്കൂ​ർ-കണ്ണൂർ റോഡ് പൊട്ടിപ്പൊളിഞ്ഞു;​ അധികാരികൾ കണ്ണുതുറക്കാത്തതിൽ പ്രതിഷേധം

text_fields
bookmark_border
ഇ​രി​ക്കൂ​ർ-കണ്ണൂർ റോഡ് പൊട്ടിപ്പൊളിഞ്ഞു;​  അധികാരികൾ കണ്ണുതുറക്കാത്തതിൽ പ്രതിഷേധം
cancel
camera_alt

ഹെ​ൽ​പ് ആ​ശു​പ​ത്രി​യു​ടെ പ​രി​സ​ര​ത്തെ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​തി​നാ​ൽ എ​തി​ർ​ദി​ശ​യി​ലൂ​ടെ

സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​നം

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​റി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യി​ൽ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ അ​പ​ക​ടം പ​തി​വാ​കു​ന്നു. ഹെ​ൽ​പ് ആ​ശു​പ​ത്രി​യു​ടെ സ​മീ​പ​മു​ള്ള റോ​ഡാ​ണ്​ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. ഈ ​റോ​ഡി​ലൂ​ടെ ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പോ​കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴു​ന്ന​തും അ​പ​ക​ടം പ​റ്റു​ന്ന​തും പ​തി​വാ​ണ്.

കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തു​മൂ​ലം എ​തി​ർ ദി​ശ​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​മാ​യി കൂ​ട്ടി​മു​ട്ടു​ന്ന​ു. വ​ലി​യ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​യ​തി​നാ​ൽ എ​തി​ർ ദി​ശ​യി​ൽ നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്‌ റോ​ഡ് കാ​ണാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന്​ കു​ഴി​യി​ൽ​വീ​ണ് സാ​ര​മാ​യ പ​രി​ക്കു​പ​റ്റി​.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ നി​ര​വ​ധി കു​ഴി​ക​ളാ​ണ് റോ​ഡി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​ക സ്വ​ഭാ​വ​ത്തി​ൽ കു​ഴി​ക​ൾ അ​ട​ക്കു​ന്ന​ത് കൊ​ണ്ടു​ത​ന്നെ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ കു​ഴി​ക​ൾ വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​െൻറ പി.​ഡ​ബ്ല്യു.​ഡി ആ​പ്പി​ൽ പ​രാ​തി ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടും ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

സെ​പ്റ്റം​ബ​റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത പ​രാ​തി​ക്ക്​ ഇ​തു​വ​രെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി ഇ​നി​യും അ​ധി​കാ​രി​ക​ൾ ക​ണ്ണു​തു​റ​ക്കു​ന്നി​ല്ലെ​ങ്കി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irikkurKannur NewsRoad damaged
News Summary - Protest arised due to Irikkur Kannur road damage
Next Story