Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightപെരുമണ്ണ് ദുരന്തം:...

പെരുമണ്ണ് ദുരന്തം: കണ്ണീരോർമകൾക്ക് ഇന്ന്​ 13 വയസ്സ്

text_fields
bookmark_border
പെരുമണ്ണ് ദുരന്തം: കണ്ണീരോർമകൾക്ക് ഇന്ന്​ 13 വയസ്സ്
cancel

ഇ​രി​ക്കൂ​ർ: പെ​രു​മ​ണ്ണ് ദു​ര​ന്ത​ത്തി​െൻറ ക​ണ്ണീ​രോ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് 13 വ​യ​സ്സ്. 2008 ഡി​സം​ബ​ർ നാ​ലി​ന്​ വൈ​കീ​ട്ട്​​ നാ​ലി​നാ​ണ് നാ​ടി​നെ തീ​രാ​ദുഃ​ഖ​ത്തി​ലാ​ഴ്​​ത്തി​യ ആ ​അ​പ​ക​ടം ന​ട​ന്ന​ത്. നാ​രാ​യ​ണ വി​ലാ​സം എ​ൽ.​പി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ൾ വി​ട്ട് റോ​ഡി​െൻറ വ​ല​തു​ഭാ​ഗ​ത്തു​കൂ​ടി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ൾ പി​ന്നി​ൽ​നി​ന്നു വ​ന്ന വാ​ഹ​നം ഇ​ടി​ച്ചു​വീ​ഴ‌്ത്തു​ക​യാ​യി​രു​ന്നു. ഒ​മ്പ​ത് കു​ട്ടി​ക​ൾ സം​ഭ​വ ദി​വ​സ​വും ഒ​രു​കു​ട്ടി ഒ​മ്പ​താം ദി​വ​സ​വു​മാ​ണ് മ​രി​ച്ച​ത്. 12 കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കു​ക​യും അ​തേ സ്ഥ​ല​ത്ത് സ്മൃ​തി​മ​ണ്ഡ​പം പ​ണി​യു​ന്ന​തി​ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്ത കൃ​ഷ്ണ​വാ​ര്യ​രു​ടെ വി​യോ​ഗ​വും ഓ​ർ​മ​പു​തു​ക്ക​ൽ വേ​ള​യി​ൽ നൊ​മ്പ​ര​മാ​യി മാ​റു​ക​യാ​ണ്.

പെ​രു​മ​ണ്ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​ക്കാ​ര​നാ​യ വാ​ഹ​ന ഡ്രൈ​വ​ർ മ​ല​പ്പു​റം കോ​ട്ടൂ​ർ മ​ണ​പ്പാ​ട്ടി​ൽ ഹൗ​സി​ൽ എം. ​അ​ബ്​​ദു​ൽ ക​ബീ​റി​ന് 2019ൽ ​ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി നൂ​റു​വ​ർ​ഷം ത​ട​വും 10 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​രു​ന്നു.സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ദി​നം​പ്ര​തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ ന​ട​ക്കു​ന്ന ഓ​ർ​മ​പു​തു​ക്ക​ലി​ന് അ​ഡ്വ. സ​ജീ​വ് ജോ​സ​ഫ്, പ​ടി​യൂ​ർ, ഇ​രി​ക്കൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:perumann tragedy
News Summary - perumann tragedy: Tears are 13 years old today
Next Story