പള്ളികൾ മതസൗഹാർദ കേന്ദ്രങ്ങളായി മാറണം - സാദിഖലി ശിഹാബ് തങ്ങൾ
text_fieldsഇരിക്കൂർ സിദ്ദീഖ് നഗറിലെ ബിസ്മി പള്ളിയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
ഇരിക്കൂർ: ഇസ്ലാമിനെതിരെ വിദ്വേഷങ്ങൾ പ്രചരിപ്പിക്കുകയും ഇസ്ലാമിന്‍റെ അടിസ്ഥാന ആശയങ്ങളെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇക്കാലത്ത് പള്ളികൾ മതസൗഹാർദ കേന്ദ്രങ്ങളായി മാറണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഇരിക്കൂർ സിദ്ദീഖ് നഗറിലെ ബിസ്മി പള്ളിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇരിക്കൂർ മഹല്ല് പ്രസിഡൻറ് കെ.ടി. സിയാദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല ഖാളി ഉമ്മർ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.പി. അബ്ദുൽ അസീസ് മാസ്റ്റർ, എം. ഉമ്മർ ഹാജി, വി.വി. ഖാലിദ് മാസ്റ്റർ, സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ, കെ. മുഹമ്മദ് അശ്റഫ് ഹാജി, കെ.വി. അബ്ദുൽ ഖാദർ, മുഹമ്മദ് കുഞ്ഞി തളിപ്പറമ്പ്, ഹംസ ഹാജി ആറളം എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.