Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാർ സമര പോരാളിപ്പട്ടിക സ്ഥാപിച്ചു

text_fields
bookmark_border
Malabar Rebellion
cancel
camera_alt

പെടയങ്ങോടിൽ സ്ഥാപിച്ച മലബാർ സമര പോരാളിപ്പട്ടിക

ഇരിക്കൂർ: ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ മലബാർ സമര രക്തസാക്ഷികളെ അവഹേളിക്കുന്ന മോഡി സർക്കാറിന്‍റെ ചരിത്ര നിരാകരണത്തിനെതിരെ പെടയങ്ങോട് ടൗണിൽ മുസ് ലിം യൂത്ത് ലീഗ് പെടയങ്ങോട് ശാഖാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തുകയും 1921ലെ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്ത പോരാളികളുടെ പട്ടിക സ്ഥാപിക്കുകയും ചെയ്തു.

യൂത്ത് ലീഗ് ശാഖാ ഉപാധ്യക്ഷൻ എം.പി അനസിന്‍റെ അധ്യക്ഷതയിൽ മുസ് ലിം യൂത്ത് ലീഗ് മട്ടന്നൂർ നിയോജക മണ്ഡലം ഉപാധ്യക്ഷൻ എൻ.വി ഹുസ്സൈൻ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി അഷ്‌റഫ്, വാർഡ് മെമ്പർ അബൂബക്കർ സി.വി.എൻ, എസ്.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.സിറാജ് എന്നിവർ സംസാരിച്ചു.

അഫ്സൽ മിനിക്കൻ സ്വാഗതവും ഹുസൈൻ പി നന്ദിയും പറഞ്ഞു. കെ.പി സകരിയ, കെ.വി റഹീസ് , അസ്‌ലം, നൗഫൽ, അസൈനാർ, സിനാൻ, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malabar Rebellion
Next Story