Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ പഞ്ചായത്ത് മെമ്പർമാർ സി.പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു

text_fields
bookmark_border
congress
cancel

ഇരിക്കൂർ: ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ കെ.പി. സാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.പി.എം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് അംഗത്വം സ്വീകരിച്ച മുൻ പഞ്ചായത്ത് മെമ്പർമാരായിരുന്ന എം.വി ജനാർദ്ദനൻ, പി.പി. നസീമ, എസ്.എഫ്.ഐ നേതാവ് എൻ. ഷുക്കൂർ എന്നിവരെ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി സാജുവും ബേബി തോലാനിയും ഷാളണിയിച്ച് സ്വീകരിച്ചു.

മണ്ഡലം പ്രസിഡന്റ് സി.വി ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബേബി തോലാനി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ, എ.എം വിജയൻ, മുഹ്സിൻ കാതിയോട്, കെ.ആർ അബ്ദുൾ ഖാദർ, കെ.ടി ഷക്കീം ഹാജി, സി. നിഖിൽ, കെ. സലാം ഹാജി, പി. മുനീറുദ്ധീൻ, കെ.വി റഫീഖ്, കെ.വി മുനീർ, കെ.കെ. ഷഫീഖ്, എം.പി ഹാരിസ്, എൻ.കെ സന്ധ്യ, പി. കോമള, എം.പി ഷബ്നം, ജുനൈദ, കെ.കെ ഹംസ എന്നിവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm members joined congress
Next Story