റിജേഷിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന വിട
text_fieldsറിജേഷിന്റെ ഭൗതികശരീരം പാണലാട് വായനശാലയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
ഇരിക്കൂർ: തിങ്കളാഴ്ച രാവിലെ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട കള്ളുചെത്ത് തൊഴിലാളി കൊളപ്പ പാണലാട് സ്വദേശി റിജേഷിന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന വിട. പാണലാട് വായനശാലയിൽ നടന്ന പൊതുദർശനത്തിൽ എം.എൽ.എമാരായ കെ.കെ. ശൈലജ, സണ്ണി ജോസഫ് എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
സി.പി.എം ജില്ല സെക്രട്ടറി എം.വി ജയരാജൻ പാർട്ടി പതാക പുതപ്പിച്ചു. അനുശോചന യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഷൈമ, കർഷക സംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ, ചെത്തുതൊഴിലാളി യൂനിയൻ സംസ്ഥാന നേതാവ് ടി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
റിജേഷിന് അന്ത്യോപചാരമർപ്പിക്കാൻ വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കളും നാട്ടുകാരും സന്നിഹിതരായിരുന്നു. പൊറോറ ശ്മശാനത്തിൽ റിജേഷിന്റെ മൃതദേഹം സംസ്കരിച്ചു.

