Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrikkurchevron_rightഎസ്​റ്റേറ്റിൽനിന്ന്​...

എസ്​റ്റേറ്റിൽനിന്ന്​ 75,000 രൂപയുടെ റബർഷീറ്റും ഒട്ടുപാലും മോഷ്​ടിച്ചു

text_fields
bookmark_border
rubber-sheet
cancel

ഇ​രി​ക്കൂ​ർ: പെ​രു​മ​ണ്ണി​ലെ എ.​സി.​എം എ​സ്​​റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 300 റ​ബ​ർ​ഷീ​റ്റു​ക​ളും നാ​ല​ര ചാ​ക്ക് ഒ​ട്ടു പാ​ലും ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യി. കെ​ട്ടി​ട​ത്തി​െൻറ പൂ​ട്ടും വാ​തി​ലും ത​ക​ർ​ത്ത ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത് ഇ​രി​ട്ടി​യി​ലെ സി.​സി. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്​​ടി​ക്ക​പ്പെ​ട്ട​ത്. 75,000 രൂ​പ വി​ല​വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ പോ​യ​താ​യി എ​സ്​​റ്റേ​റ്റ് ഉ​ട​മ ഇ​രി​ക്കൂ​ർ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

പ​രി​സ​ര​ത്തെ സെ​ഞ്ചു​റി എ​സ്​​റ്റേ​റ്റി​ലെ പ​ള്ളി​പ്പാ​ത്ത് ഇ​ബ്രാ​ഹീ​മി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ​ഷീ​റ്റ് ഗോ​ഡൗ​ണി​െൻറ പൂ​ട്ടും വാ​തി​ലും മോ​ഷ്​​ടാ​ക്ക​ൾ ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​ട​ന്നെ​ങ്കി​ലും ജോ​ലി​ക്കാ​രെ​ല്ലാം കോ​വി​ഡ് പി​ടി​പെ​ട്ട് ക്വാ​റ​ൻ​റീ​നി​ലാ​യ​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ ഒ​ന്നും കി​ട്ടി​യി​ല്ല. എ.​സി.​എം എ​സ്​​റ്റേ​റ്റും സെ​ഞ്ചു​റി എ​സ്​​റ്റേ​റ്റും ഇ​രി​ട്ടി ത​ളി​പ്പ​റ​മ്പ് സം​സ്ഥാ​ന പാ​ത​യു​ടെ ഓ​ര​ത്താ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ൽ ആ​ൾ പാ​ർ​പ്പി​ല്ലാ​ത്ത​തി​നാ​ൽ മോ​ഷ്​​ടാ​ക്ക​ൾ​ക്ക് ഏ​റെ സൗ​ക​ര്യ​മാ​ണ്.

ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ പ​ല​പ്പോ​ഴാ​യി നി​ര​വ​ധി ത​വ​ണ കി​ൻ​റ​ൽ ക​ണ​ക്കി​ന് റ​ബ​ർ ഷീ​റ്റു​ക​ളും റ​ബ​ർ പാ​ൽ​ചാ​ക്കു​ക​ളും ഇ​വി​ടെ​നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ​താ​യി എ​സ്​​റ്റേ​റ്റ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. പൊ​ലീ​സി​ൽ പ​ല​പ്പോ​ഴാ​യി പ​രാ​തി ന​ൽ​കി​യി​ട്ട് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubber sheet stolenrubber milkrubber estate
Next Story