Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്‌കൂള്‍ പരിസരങ്ങളില്‍...

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവ്യാപനം തടയും

text_fields
bookmark_border
സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവ്യാപനം തടയും
cancel

ക​ണ്ണൂ​ർ: സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യാ​ൻ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ല​ത​ല ജ​ന​കീ​യ ക​മ്മി​റ്റി. വി​ദ്യാ​ർ​ഥി​ക​ളി​ൽ ല​ഹ​രി ഉ​പ​യോ​ഗ​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും യു​വാ​ക്ക​ളും അ​തി​മാ​ര​ക എം.​ഡി.​എം.​എ അ​ട​ക്ക​മു​ള്ള ന്യൂ​ജ​ൻ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണ​ക്കാ​രാ​യും വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ​ക്ക് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​നം ത​ട​യാ​ന്‍ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വും വി​ത​ര​ണ​വും മ​ദ്യ​ക്ക​ട​ത്തും ത​ട​യാ​ൻ രൂ​പ​വ​ത്ക​രി​ച്ച ജ​ന​കീ​യ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഓ​ണാ​ഘോ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂം ​എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ ഓ​ഫി​സി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. 0497 2706698 എ​ന്ന ന​മ്പ​റി​ല്‍ പ​രാ​തി​ക​ള്‍ അ​റി​യി​ക്കാം. സ്‌​കൂ​ളു​ക​ളി​ലെ ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം ഊ​ര്‍ജി​ത​മാ​ക്ക​ണ​മെ​ന്ന് കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ നി​ര്‍ദേ​ശി​ച്ചു.

ഗ്രാ​മ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഓ​ട്ടോ​റി​ക്ഷ​ക​ള്‍ വ​ഴി മ​ദ്യം ക​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​താ​യും ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യു​വാ​ക്ക​ളി​ല്‍ അ​വ​ബോ​ധം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നും രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എം.​എ​ല്‍.​എ പ​റ​ഞ്ഞു. ജാ​ഗ്ര​ത സ​മി​തി​ക​ളി​ല്‍ യു​വ​ജ​ന സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ ഉ​ള്‍പ്പെ​ടു​ത്താ​നും പ്ര​വ​ര്‍ത്ത​നം ശ​ക്ത​മാ​ക്കാ​നും തീ​രു​മാ​ന​മാ​യി.

എ​ക്‌​സൈ​സ്, പൊ​ലീ​സ് വ​കു​പ്പു​ക​ളു​മാ​യി ചേ​ര്‍ന്ന് ന​ട​പ​ടി ക​ര്‍ശ​ന​മാ​ക്കു​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ല ക​ല​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി, കൂ​ത്തു​പ​റ​മ്പ് സ​ര്‍ക്കി​ള്‍ പ​രി​ധി​യി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്‌​ട്രൈ​ക്കി​ങ് ഫോ​ഴ്‌​സു​ക​ളും പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. കൂ​ടാ​തെ ജി​ല്ല​യു​ടെ അ​തി​ര്‍ത്തി പ്ര​ദേ​ശ​ങ്ങ​ളും കോ​ള​നി​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്റെ പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നു​ണ്ട്.

എ​ല്ലാ റേ​ഞ്ച് ഓ​ഫി​സു​ക​ളി​ലും ര​ണ്ടു​പേ​ര്‍ ഉ​ള്‍പ്പെ​ട്ട ഇ​ന്റ​ലി​ജ​ന്‍സ് സം​ഘ​വും പ്ര​വ​ര്‍ത്തി​ക്കു​ന്നു. ക​ര്‍ണാ​ട​ക, മാ​ഹി സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന് ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. വി​മു​ക്തി മി​ഷ​ന്റെ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും വാ​ര്‍ഡ്ത​ല യോ​ഗ​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ് അ​റി​യി​ച്ചു. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ആ​ഗ​സ്റ്റ് 18 വ​രെ 1267 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 409 കേ​സു​ക​ളെ​ടു​ത്ത​താ​യും എ​ക്‌​സൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school premisesintoxicationprevent
News Summary - Intoxication will be prevented in school premises
Next Story