ലഹരി ഉപയോഗിക്കാൻ പണം നൽകിയില്ല; മാതാവിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsവി.പി. ഷരീഫ്
ഇരിട്ടി: ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് വയോധികയായ മാതാവിനെ മർദിച്ച സംഭവത്തിൽ മകൻ റിമാൻഡിൽ. ഇരിട്ടി വികാസ് നഗർ സ്വദേശി വയൽപീടികയിൽ വി.പി. ഷരീഫിനെയാണ് (37) ഇരിട്ടി പൊലീസ് ഓപറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. പണം നൽകാത്തതിൽ പ്രകോപിതനായ പ്രതി മാതാവിനേയും സഹോദരിയേയും ക്രൂരമായി മർദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് 1.5 കിലോ കഞ്ചാവുമായി പിടിയിലായി ജയിൽശിക്ഷ അനുഭവിച്ച പ്രതി മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിക്കാനായി പ്രതി പണം ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെയാണ് വയോധികയായ മാതാവിനെയും സഹോദരിയേയും ക്രൂരമായി മർദിച്ചത്. വീടിന്റെ ജനൽ ചില്ലുകളും വീടിനോട് ചേർന്നുള്ള കുഴൽക്കിണറിന്റെ പൈപ്പുകളും അടിച്ചുപൊട്ടിച്ച് നാശംവരുത്തി. പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച മാതാവിനെ കല്ലെടുത്ത് തലക്കടിച്ച് ഗുരുതരമായി പരിക്കേൽച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

