എടക്കാട് സ്വദേശിക്ക് രാജ്യാന്തര നേട്ടം
text_fieldsമുഹമ്മദ് റമീസ്
കണ്ണൂർ: ത്രീഡി മോഡലേഴ്സായ ഹൂം 3ഡി നടത്തിയ 'വിത്തൗട്ട് ബോർഡേഴ്സ് 3 -ഡി ചലഞ്ച് ' മത്സരത്തിൽ എടക്കാട് സ്വദേശിക്ക് നേട്ടം. എം.കെ. മുഹമ്മദ് റമീസാണ് ഒന്നാം സ്ഥാനം നേടിയത്. തങ്ങളുടെ നാട്ടിലുള്ള പ്രശസ്തമായ കെട്ടിടത്തിെൻറ ത്രിമാന ചിത്രം തയാറാക്കാനുള്ള മത്സരത്തിൽ ദോഹയിലെ ആസ്പെയർ ടവർ ചിത്രീകരിച്ചാണ് റമീസ് വിജയിയായത്.
ലോകത്തെ അറിയപ്പെടുന്ന ത്രീഡി ആർട്ടിസ്റ്റുകളടങ്ങിയ ജൂറി തിരഞ്ഞെടുത്ത വിജയിക്ക് ഒമ്പത് ലക്ഷം രൂപ വിലവരുന്ന ആധുനിക സോഫ്റ്റുവെയറുകളും മറ്റ് ടൂളുകളുമാണ് സമ്മാനമായി ലഭിക്കുക.
ഖത്തറിലെ പ്രമുഖ കമ്പനിയിൽ ഫോറൻസിക് 3 ഡി അനിമേഷൻ സ്പെഷലിസ്റ്റായി ജോലി ചെയ്യുകയാണ് മുഹമ്മദ് റമീസ്. ഏതാനും വർഷം മുമ്പ് വിവിധോദ്ദേശ്യ ചെറു ഡ്രോൺ വാഹനം സ്വന്തമായി രൂപകൽപന ചെയ്ത് വിദേശത്തെയും ഇന്ത്യയിലെയും മാഗസിനുകളിൽ ഇടംപിടിച്ചിരുന്നു. എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ എടക്കാട്ടെ സാവന്നയിലെ മേലേക്കണ്ടി എം.കെ. മറിയുവിെൻറയും കെ.പി. റഫീഖിെൻറയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

