Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കിടത്തിചികിത്സ പ്രതിസന്ധിയിൽ

text_fields
bookmark_border
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ    കിടത്തിചികിത്സ പ്രതിസന്ധിയിൽ
cancel
camera_alt

ഡോ​ക്ട​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ കി​ട​ത്തി ചി​കി​ത്സ പ​രി​മി​ത​പ്പെ​ടു​ത്തി​യ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പത്രി​യി​ലെ ഒ​ഴി​ഞ്ഞ പു​രു​ഷ​ വാ​ർ​ഡ്

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ വ​ൻ കു​റ​വ് കി​ട​ത്തി​ചി​കി​ത്സ ഉ​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. 16 ഡോ​ക്ട​ർ​മാ​ർ വേ​ണ്ട​താ​യ സ്ഥാ​ന​ത്ത് ആ​റു​പേ​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. 42 പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​ട്ടും പ​ത്തു പേ​ർ മാ​ത്ര​മാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഡോ​ക്ട​ർ​മാ​ർ കൂ​ട്ട​ത്തോ​ടെ ആ​ശു​പ​ത്രി വി​ട്ട​തോ​ടെ പാ​തി വ​ഴി​യി​ൽ ചി​കി​ത്സ അ​വ​സാ​നി​പ്പി​ച്ച് മ​റ്റ് വ​ഴി​ക​ൾ തേ​ടു​ക​യാ​ണ് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും. ദി​വ​സേ​ന 900ത്തോ​ളം രോ​ഗി​ക​ളാ​ണ് ഒ.​പി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ര​യും രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ആ​വ​ശ്യ​മാ​യ​ത്ര ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കി​ട​ത്തി ചി​കി​ത്സാ സൗ​ക​ര്യ​മു​ണ്ടാ​യി​ട്ടും രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​തെ ക​ണ്ണൂ​ർ, പ​രി​യാ​രം തു​ട​ങ്ങി​യ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വും കാ​ഷ്വ​ൽ​റ്റി മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ത​സ്തി​ക​യി​ൽ മൂ​ന്ന് ഒ​ഴി​വും, നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വും, അ​ന​േ​സ്ത​ഷ്യ വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വും നി​ല​വി​ലു​ണ്ട്.

സൂ​പ്ര​ണ്ടി​ന്റെ ത​സ്തി​ക​യും സ്ഥ​ലം മാ​റ്റ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ഫി​സി​ഷ്യ​ൻ കൂ​ടി സ്ഥ​ലം മാ​റി പോ​യ​തോ​ടെ കി​ട​ത്തി ചി​കി​ത്സ വി​ഭാ​ഗ​ത്തി​ൽ രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ ആ​രും ഇ​ല്ലാ​ത അ​വ​സ്ഥ​യാ​ണ്.

ഇ​തി​നു പു​റ​മെ, ന​ഗ​ര​സ​ഭ മു​ഖേ​ന നി​യ​മി​ക്കു​ന്ന ഒ​രു ഡോ​ക്ട​റു​ടെ​യും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം മു​ഖേ​ന നി​യ​മി​ക്കു​ന്ന ഒ​രു ഡോ​ക്ട​റു​ടെ​യും ഒ​ഴി​വു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Inpatient care in crisis at Iritty Taluk Hospital
Next Story