Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊ​ലീ​സി​നെ കൈ​യേ​റ്റം...

പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന്​; 30 യൂ​ത്ത് ലീ​ഗ്​ പ്രവർത്തകർക്കെതിരെ കേ​സ്

text_fields
bookmark_border
പൊ​ലീ​സി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന്​; 30 യൂ​ത്ത് ലീ​ഗ്​ പ്രവർത്തകർക്കെതിരെ കേ​സ്
cancel

ഇ​രി​ക്കൂ​ർ: സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ന​വാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സു​കാ​ർ​ക്കു​നേ​രെ കൈ​യേ​റ്റ​മു​ണ്ടാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 30 മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​രി​ക്കൂ​ർ ഡ​യ​നാ​മോ​സ് ഗ്രൗ​ണ്ടി​നു പ​രി​സ​ര​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പം മ​ണ്ണി​ട്ട് നി​ക​ത്തി​യ തോ​ട് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ​ത്തി​നി​ടെ തു​റ​ന്ന പ്ര​ശ്ന​ത്തി​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്നാ​ണ്​ സം​ഭ​വം. മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി​യ​ത്.

ഇ​ത് പ​ഴ​യ​തു​പോ​ലെ​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കൈ​യേ​റ്റ​മു​ണ്ടാ​യ​ത്. സി.െ​എ ന​വാ​സി​​െൻറ യൂ​നി​ഫോ​മും നെ​യിം പ്ലേ​റ്റും ഔ​ദ്യോ​ഗി​ക സ്​​റ്റാ​ർ മു​ദ്ര​യും പ്ര​വ​ർ​ത്ത​ക​ർ പ​റി​ച്ചു​ന​ശി​പ്പി​ച്ച​താ​യാ​ണ്​ കേ​സ്.സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​വ​രെ ക​ണ്ടെ​ത്തി ഉ​ട​ൻ അ​റ​സ്​​റ്റ് ചെ​യ്യു​മെ​ന്നും പൊ​ലീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmuslim youth leaguepolice caseincursion against police
News Summary - incursion against police case against 30 IUML workers- kerala
Next Story