Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈശാഖ മഹോത്സവം:...

വൈശാഖ മഹോത്സവം: കൊട്ടിയൂരിൽ പെരുമാളിന് ഇളനീർ അഭിഷേകം

text_fields
bookmark_border
kiottiyoor vaishaka mahotsav 2021
cancel
camera_alt

കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സവ​ത്തി​ന്റെ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ ഇ​ള​നീ​രാ​ട്ടം ​ ഉ​ഷ​കാ​മ്പ്രം ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു

കേ​ള​കം: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തി​െൻറ സു​പ്ര​ധാ​ന ച​ട​ങ്ങാ​യ ഇ​ള​നീ​രാ​ട്ടം ഭ​ക്ത​ജ​ന സാ​ന്നി​ധ്യ​മി​ല്ലാ​തെ അ​ക്ക​രെ കൊ​ട്ടി​യൂ​രി​ൽ ന​ട​ത്തി. ഇ​ള​നീ​രു​ക​ൾ കാ​ര്യ​ത്ത് കൈ​ക്കോ​ള​ന്മാ​ർ കാ​വു​ക​ൾ നീ​ക്കം ചെ​യ്​​ത് മു​ഖം​ചെ​ത്തി മ​ണി​ത്ത​റ​ക്ക് സ​മീ​പം കൂ​ട്ടി​യി​ട്ടു.

രാ​ത്രി​യി​ൽ മു​ത്ത​പ്പ​ൻ വ​ര​വി​നു​ശേ​ഷ​മാ​ണ് ഇ​ള​നീ​രാ​ട്ടം തു​ട​ങ്ങി​യ​ത്. ഇ​തി​നു മു​മ്പാ​യി മ​ണി​ത്ത​റ​യി​ൽ കൂ​ട്ടി​യി​ട്ട ഇ​ള​നീ​രു​ക​ൾ ശ്രീ​കോ​വി​ലി​ലേ​ക്ക് മാ​റ്റി. ഉ​ച്ച​യോ​ടെ അ​ഷ്​​ട​മി ആ​രാ​ധ​ന ന​ട​ന്നു. വൈ​ശാ​ഖോ​ത്സ​വ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ആ​രാ​ധ​ന​യാ​ണി​ത്. അ​ഷ്​​ട​മി ആ​രാ​ധ​ന​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ച​ത് പ​ന്തീ​ര​ടി കാ​മ്പ്രം സ്ഥാ​നി​ക​നാ​ണ്. രാ​ത്രി​യോ​ടെ മു​ത്ത​പ്പ​ൻ വ​ര​വ് ന​ട​ന്നു. രാ​ത്രി കൊ​ട്ടെ​രി​ക്കാ​വി​ൽ​നി​ന്ന് കോ​ട്ടേ​രി മു​ത്ത​പ്പ​ൻ എ​ഴു​ന്ന​ള്ളി. മു​ത്ത​പ്പ​ന് അ​രി ചൊ​രി​ഞ്ഞ് മ​ട​ക്കി​യ ശേ​ഷ​മാ​ണ് ഇ​ള​നീ​ർ അ​ഭി​ഷേ​ക​ത്തി​നു​ള്ള രാ​ശി വി​ളി​ച്ച​ത്.

പാ​ലോ​നം ന​മ്പൂ​തി​രി രാ​ശി വി​ളി​ച്ച​തോ​ടെ ഇ​ള​നീ​ർ അ​ഭി​ഷേ​കം തു​ട​ങ്ങി. ഉ​ഷ​കാ​മ്പ്രം ന​മ്പൂ​തി​രി​യാ​ണ് അ​ഭി​ഷേ​കം ന​ട​ത്തി​യ​ത്. മ​ഹോ​ത്സ​വ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ആ​രാ​ധ​ന​യാ​യ രേ​വ​തി ആ​രാ​ധ​ന അ​ഞ്ചി​നും അ​വ​സാ​ന​ത്തെ ആ​രാ​ധ​ന​യാ​യ രോ​ഹി​ണി ആ​രാ​ധ​ന ജൂ​ൺ പ​ത്തി​നും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottiyoor Templekottiyoor vaishakha maholsavam
News Summary - ilaneer abhishekam at kottiyoor temple as part of vaishakha mahotsav
Next Story