Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാസ്​ക്കില്ലെങ്കിൽ ഇനി...

മാസ്​ക്കില്ലെങ്കിൽ ഇനി ഒ​ാ​േട്ടായിൽ കയറേണ്ട; ഓട്ടോറിക്ഷകളിൽ ആര്‍.ടി.ഒയുടെ നേതൃത്വത്തിൽ പോസ്​റ്റര്‍ പതിച്ചു

text_fields
bookmark_border
മാസ്​ക്കില്ലെങ്കിൽ ഇനി ഒ​ാ​േട്ടായിൽ കയറേണ്ട; ഓട്ടോറിക്ഷകളിൽ ആര്‍.ടി.ഒയുടെ നേതൃത്വത്തിൽ പോസ്​റ്റര്‍ പതിച്ചു
cancel
camera_alt

‘നോ മാസ്ക് നോ എൻട്രി’ കാമ്പയിനി​െൻറ ഭാഗമായി പൊതുവാഹനങ്ങളിൽ ആർ.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണ​െൻറ നേതൃത്വത്തിൽ പോസ്​റ്റർ പതിപ്പിക്കുന്നു

കണ്ണൂർ: മാസ്​ക്കില്ലെങ്കിൽ ഇനി ഒാ​േട്ടാറിക്ഷകളിലും പ്രവേശനമില്ല. ഇതിനായി 'നോ മാസ്‌ക് നോ എന്‍ട്രി' കോവിഡ് ബോധവത്​കരണ കാമ്പയി​െൻറ ഭാഗമായി പൊതുവാഹനങ്ങളില്‍ പോസ്​റ്ററുകള്‍ പതിപ്പിക്കുന്നതിന് തുടക്കമായി. മോട്ടോര്‍ വാഹന വകുപ്പി​െൻറ നേതൃത്വത്തില്‍ നടന്ന പരിപാടി ആര്‍.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്‍ കണ്ണൂർ നഗരത്തിൽ ഉദ്ഘാടനം ചെയ്തു.

ഓട്ടോറിക്ഷകളിലാണ് ആര്‍.ടി.ഒയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പോസ്​റ്റര്‍ പതിപ്പിച്ചത്. ബസുകളിലും പോസ്​റ്റര്‍ പതിപ്പിക്കും. വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തതിനാവശ്യമായ ബോധവത്​കരണവും നല്‍കുന്നുണ്ട്. പൊതുജനങ്ങള്‍ക്കായി മാസ്‌കും ആര്‍.ടി.ഒ വിതരണം ചെയ്തു.

ഇതിന് പുറമെ ജില്ലയിലെ ഓഫിസുകളിലും എല്ലാ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് ബോധവത്​കരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും കാമ്പയിന്‍ നടത്തുന്നുണ്ട്.

എന്‍ഫോഴ്‌സ്‌മെൻറ്​ ആർ.ടി.ഒ ഒ. പ്രമോദ്, എം.വി.ഐമാരായ സി.പി. വത്സരാജന്‍, പി.ടി. പത്മലാല്‍, കിയ മോട്ടോര്‍സ് പ്രതിനിധികളായ സന്ദീപ്, രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:auto rickshawmask
News Summary - If you do not have a mask, do not climb into the auto rickshaw
Next Story