63ാം വയസ്സിൽ തിരിച്ചറിയൽ രേഖ; ആഹ്ലാദത്തിൽ ഡീസൽ ഫ്രാൻസിസ്
text_fieldsഫ്രാൻസിസിെൻറ തിരിച്ചറിയൽ കാർഡ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ കൈമാറുന്നു
കേളകം: 63ാം വയസ്സിൽ തിരിച്ചറിയൽ രേഖ ലഭിച്ചതിെൻറ ആഹ്ലാദത്തിൽ ഡീസൽ ഫ്രാൻസിസ്. രേഖകളില്ലാതെ റേഷൻ കാർഡ് പോലുമില്ലാത്തതിനാൽ മണ്ണെണ്ണ ലഭിക്കാതെ പമ്പിൽനിന്ന് ഡീസൽ വാങ്ങി സ്റ്റൗവിൽ ഒഴിച്ച് പാചകം നടത്തിയായിരുന്നു വണ്ടനാനിക്കൽ ഫ്രാൻസിസിെൻറ ജീവിതം. കേളകം പൊയ്യമലയിലെ കർഷക തൊഴിലാളിയായ ഇദ്ദേഹത്തെ നാട്ടുകാർ ഡീസൽ ഫ്രാൻസിസ് എന്നാണ് വിളിക്കുന്നത്. ഒടുവിൽ 63ാം വയസ്സിലാണ് തിരിച്ചറിയൽ രേഖ ലഭിച്ചത്.
വാർഡ് മെംബർ ജോയ് വേളുപുഴയ്ക്കലിെൻറ ശ്രമഫലമായാണ് തിരിച്ചറിയൽ രേഖ ലഭ്യമായത്. ചിങ്ങപ്പുലരിയിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ വീട്ടിലെത്തിയാണ് ഫ്രാൻസിസിന് തിരിച്ചറിയൽ രേഖ കൈമാറിയത്. വാർഡ് മെംബർ ജോയ് വേളുപുഴയ്ക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സന്തോഷ് മണ്ണാർകുളം എന്നിവർ ചേർന്ന് പുതുവർഷ സമ്മാനമായി മണ്ഡലം കമ്മിറ്റിയുടെ ഭക്ഷ്യധാന്യ കിറ്റും പുതുവസ്ത്രങ്ങളും സമ്മാനിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

