16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കന് പിടിയിൽ
text_fieldsഇബ്രാഹിം
തളിപ്പറമ്പ്: തളിപ്പറമ്പിൽ 16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കന് അറസ്റ്റില്. ബദരിയ നഗറില് വാടക വീട്ടില് താമസിക്കുന്ന ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്തലെ പുരയില് എം.ടി.പി. ഇബ്രാഹിമാണ് (50) അറസ്റ്റിലായത്.
സിദ്ധനായി അറിയപ്പെടുന്ന പ്രതി, പെണ്കുട്ടിയുടെ മാതാവിെൻറ ജ്യേഷ്ഠത്തിയുടെ കാൽ വേദന മാറ്റിത്തരാമെന്നും പെണ്കുട്ടിയുടെ ശരീരത്തിലെ ജിന്ന് ഒഴിപ്പിച്ചുതരാമെന്നും വിശ്വസിപ്പിച്ചാണ് വീട്ടിലെത്തിയത്.
ബുധനാഴ്ച പെണ്കുട്ടിയുടെ വീട്ടിലാണ് പീഡനം നടന്നത്. വീട്ടുകാരുടെ പരാതിയിൽ തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥനാണ് പ്രതിയെ അറസ്റ്റുചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

