Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകണ്ണൂരില്‍ 2500 കിലോ...

കണ്ണൂരില്‍ 2500 കിലോ പുകയില ഉൽപന്ന വേട്ട; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
കണ്ണൂരില്‍ 2500 കിലോ പുകയില ഉൽപന്ന വേട്ട; രണ്ടുപേര്‍ പിടിയില്‍
cancel
camera_alt

കണ്ണൂര്‍ നഗരത്തിലെ പുകയില ഉൽപന്ന വേട്ടയിൽ പിടിയിലായ പ്രതികൾ


കണ്ണൂര്‍: നഗരമധ്യത്തിൽ വന്‍ പുകയില ഉൽപന്ന വേട്ട. 15 ലക്ഷം രൂപ വില വരുന്ന 2500 കിലോയിലേറെ പുകയില ഉൽപന്നങ്ങളുമായി രണ്ടുപേരെ എക്​സൈസ്​ സംഘം പിടികൂടി. കണ്ണൂർ കാൽടെക്‌സിന് സമീപമുള്ള മാളിന് പിറകുവശത്തുള്ള വാടക വീട് കേന്ദ്രീകരിച്ചാണ്​ സംഘത്തി​െൻറ പ്രവർത്തനം. കാറില്‍വെച്ച് പുകയില ഉൽപന്നങ്ങളുമായി മട്ടന്നൂര്‍ ഉളിയില്‍ സ്വദേശി പാറമ്മല്‍ അബ്​ദുൽ റഷീദിനെ (48) പിടികൂടിയതിനുശേഷം നടത്തിയ തുടര്‍ പരിശോധനയിലാണ് വന്‍ പുകയില ശേഖരം പിടിച്ചെടുത്തത്. ചെറുവത്തൂര്‍ സ്വദേശി പടിഞ്ഞാറെ വീട്ടില്‍ വിജയന്‍ (64) വീട് വാടകക്കെടുത്ത് വര്‍ഷങ്ങളായി അനധികൃതമായി പുകയില ഉൽപന്നങ്ങൾ ചെറുകിട കച്ചവടക്കാർക്ക്​ കൈമാറുകയായിരുന്നു. ഹാന്‍സ്, കൂള്‍ലിപ്, മധു എന്നിവയാണ്​ വില്‍പന നടത്തുന്നത്. ഇയാള്‍ക്കെതിരെ മുമ്പും എക്‌സൈസും പൊലീസും കേസെടുത്തിട്ടുണ്ട്. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.സി. ആനന്ദകുമാറി​െൻറ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​. വാഹനവും പുകയില ഉൽപന്നങ്ങള്‍ സൂക്ഷിച്ച ഗോഡൗണും പരിശോധിച്ച​പ്പോഴാണ്​ ഉൽപന്നങ്ങൾ പിടികൂടിയത്. റെയ്ഡില്‍ പ്രിവൻറിവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം.കെ. സന്തോഷ്, എക്‌സൈസ് കമീഷണര്‍ സ്‌ക്വാഡ് അംഗം സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ കെ. ബിനീഷ് എന്നിവരും ഉണ്ടായിരുന്നു.'



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huntingtobacco
News Summary - Hunting for tobacco products
Next Story