മനുഷ്യ-വന്യജീവി സംഘർഷം: ഹോട്സ്പോട്ടുകളിൽ നാലെണ്ണം ജില്ലയിൽ
text_fieldsകേളകം: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്സ്പോട്ടുകളുടെ പട്ടികയിൽ നാലെണ്ണം ജില്ലയിൽ. ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചായത്തുകളാണ് വന്യജീവിശല്യം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്. മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ 30 ഹോട്സ്പോട്ടുകളിലാണ് ജില്ലയും ഉൾപ്പെട്ടത്. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി വനം വകുപ്പ് തയാറാക്കിയ നയസമീപന രേഖയുടെ കരടിലാണ് 30 ഹോട്സ്പോട്ടുകൾ. 75 നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 273 പഞ്ചായത്തുകളാണ് മനുഷ്യ-വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്.
സംഘർഷത്തിന്റെ രീതി, തോത്, നാശം, സംഘർഷ സാധ്യത തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രശ്നസാധ്യത മേഖലകളെ കണ്ടെത്തിയത്. വന്യജീവിശല്യ പ്രദേശങ്ങളെ 12 മേഖലകളായി തിരിച്ചതിൽ കണ്ണൂർ ജില്ലയിലെ ആറളം മേഖലയെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

