Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

text_fields
bookmark_border
ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
cancel

പെ​രി​ങ്ങോം: ക​ടാം​കു​ന്നി​ല്‍ കാ​ടു​മൂ​ടി​ക്കി​ട​ന്ന റ​ബ​ര്‍ എ​സ്റ്റേ​റ്റി​ല്‍ മ​നു​ഷ്യ​ന്റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ത്ത​നെ​യു​ള്ള കു​ന്നി​ന്‍ പ്ര​ദേ​ശ​ത്തെ ഏ​ക്ക​റു​ക​ണ​ക്കി​ന് വ​രു​ന്ന തോ​ട്ട​ത്തി​ല്‍ കാ​ട് തെ​ളി​ക്കാ​ന്‍ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് വെ​ള്ളി രാ​വി​ലെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പെ​രി​ങ്ങോം പൊ​ലീ​സും ക​ണ്ണൂ​രി​ല്‍ നി​ന്ന് ഫൊ​റ​ന്‍സി​ക് വി​ഭാ​ഗ​വും സ്ഥ​ല​ത്തെ​ത്തി അ​സ്ഥി​കൂ​ടം ശേ​ഖ​രി​ച്ചു. റോ​ഡ് സൗ​ക​ര്യ​മി​ല്ലാ​ത്ത ഈ ​സ്ഥ​ല​ത്തേ​ക്ക് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പൊ​ലി​സും ഫൊ​റ​ന്‍സി​ക് വി​ഭാ​ഗ​വും എ​ത്തി​ച്ചേ​ര്‍ന്ന​ത്.

ത​ല​യും ശ​രീ​ര​ത്തി​ലെ മ​റ്റ് അ​സ്ഥി​ക​ളും വേ​ര്‍പെ​ട്ടും പ​ല​യി​ട​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന രീ​തി​യി​ലു​മാ​ണ് അ​സ്ഥി​കൂ​ടം ഉ​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ​ത്തെ മ​ര​ത്തി​ല്‍ നി​ന്നും തു​ണി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. ആ​ള്‍ പെ​രു​മാ​റ്റ​മി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ സ്ഥ​ല​വും തോ​ട്ട​വും. അ​ടു​ത്ത കാ​ല​ത്ത് സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലി​സ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Human Skeleton Found in Vacant Land
Next Story