ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭവന പുനരുദ്ധാരണ പദ്ധതി
text_fieldsകണ്ണൂർ: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന നിര്‍മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നല്കുന്നു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം. വീടിെൻറ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.
വീടിെൻറ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, അത്തരം മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനമുള്ള മക്കളുള്ളവരും സര്‍ക്കാറില്‍നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിനുമുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല.
പ്രത്യേകം തയാറാക്കിയ അപേക്ഷഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഈ സാമ്പത്തിക വര്‍ഷം ഭൂമിയുടെ കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നും ലഭിക്കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ട് നൽകാം. ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, കലക്ടറേറ്റ് എന്ന വിലാസത്തിലും അപേക്ഷിക്കാം. പുതുക്കിയ അപേക്ഷഫോറം www.minoritywelfare.kerala.gov.inല്‍ നിന്നും ലഭിക്കും. സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.