Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅയൽവാസിയുടെ കുത്തേറ്റു...

അയൽവാസിയുടെ കുത്തേറ്റു വീട്ടമ്മക്ക് ഗുരുതര പരുക്ക്

text_fields
bookmark_border
അയൽവാസിയുടെ കുത്തേറ്റു വീട്ടമ്മക്ക് ഗുരുതര പരുക്ക്
cancel
Listen to this Article

ക​ണ്ണൂ​ർ: ന​ഗ​ര​ത്തി​ലെ പൊ​ടി​ക്കു​ണ്ടി​ന​ടു​ത്തെ രാ​മ​തെ​രു​വി​ൽ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് വീ​ട്ട​മ്മ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ചു. രാ​മ​തെ​രു​വി​ലെ അ​നി​ത പു​രു​ഷോ​ത്ത​മ​നാ​ണ് (53) കു​ത്തേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ അ​നി​ത ക​ണ്ണൂ​ർ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പ്ര​തി അ​യ​ൽ​വാ​സി​യാ​യ സി. ​റി​ജേ​ഷി​നെ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി അറസ്റ്റ് ​െചയ്തു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി അ​നി​ത​യു​ടെ ക​ഴു​ത്തി​ന് കു​ത്തി​യ​ത്. റി​ജേ​ഷും അ​നി​ത പു​രു​ഷോ​ത്ത​മ​ന്റെ കു​ടും​ബ​വും നേ​ര​ത്തെ ത​ര്‍ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ക​ഴു​ത്തി​ന് ആ​ഴ​ത്തി​ല്‍ കു​ത്തേ​റ്റ വീ​ട്ട​മ്മ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Show Full Article
TAGS:Housewife stabbed neighbor 
News Summary - Housewife stabbed by neighbor
Next Story