ലിഫ്റ്റിൽ കുടുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തി
text_fieldsകണ്ണൂർ: പള്ളിക്കുളത്തെ നെസ്റ്റ് അപ്പാർട്മെൻറിലെ താമസക്കാരിയായ വീട്ടമ്മ ലിഫ്റ്റിൽ കുടുങ്ങി. രണ്ടാം നിലയിലെ ലിഫ്റ്റിലാണ് ഫ്ലാറ്റിലെ താമസക്കാരിയായ പി.എം. സന്ധ്യ ഞായറാഴ്ച ഉച്ച 1.10ഒാടെ കുടുങ്ങിയത്.
അസി. സ്റ്റേഷൻ ഒാഫിസർ ഇ. ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിൽ കണ്ണൂരിൽനിന്നെത്തിയ ഫയർഫോഴ്സാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഡോർ നീക്കിയാണ് ഇവരെ പുറത്തെത്തിച്ചത്.
സീനിയർ ഫയർ റെസ്ക്യൂ ഒാഫിസർ കെ.കെ. ദിലീഷ്, ഫയർ റെസ്ക്യൂ ഒാഫിസർമാരായ എം. സുനീഷ്, എം.കെ. റിജിൽ, എസ്. അജീഷ്, സുനിൽകുമാർ, ഹോംഗാർഡ് അനിൽകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

