വീടിെൻറ മച്ച് തകർന്ന് വീട്ടമ്മ മരിച്ചു
text_fieldsവസന്ത
കണ്ണൂർ: പൊടിക്കുണ്ട് മിൽമക്കുസമീപം വീടിെൻറ മച്ച് തകർന്ന്, മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മ മരിച്ചു. മകന് പരിക്കേറ്റു. മിൽമക്ക് സമീപം കൊയിലി പവിത്രെൻറ ഭാര്യ വസന്തയാണ് (60) മരിച്ചത്. പരിക്കേറ്റ മകൻ ഷിബു (41) എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അപകടം. വീടിെൻറ മരത്തടി കൊണ്ടുള്ള മച്ചാണ് തകർന്നത്. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന വസന്തയുടെ മുകളിലേക്ക് മരക്കഷണങ്ങളും കല്ലും മണ്ണും വീഴുകയായിരുന്നു. മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന മകൻ ഷിബു കട്ടിലടക്കം താഴേക്കുവീണു.
മരത്തടികൾക്കടിയിൽ അകപ്പെട്ട ഇവരെ പൊലീസ് ഓഫിസർമാരായ ടി.വി. വിനോദും കെ.എസ്. വിവേകും അസി. സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണെൻറ നേതൃത്വത്തിലുള്ള അഗ്നിരക്ഷസേനയും ചേർന്നാണ് പുറത്തെടുത്തത്. വീട് ഇടിഞ്ഞുവീഴാറായ നിലയിലായിരുന്നു. വീട്ടിൽ ഭർത്താവ് പവിത്രനും മറ്റ് രണ്ട് മക്കളും ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഇവർ എഴുന്നേൽക്കുേമ്പാഴേക്കും മച്ച് തകർന്നിരുന്നു. ഉടൻ കണ്ണൂർ ടൗൺ സ്റ്റേഷനിലും അഗ്നിരക്ഷസേനയിലും വിവരമറിയിച്ചു. അവരെത്തി പുറത്തെടുക്കുേമ്പാഴേക്കും വസന്ത മരിച്ചു. മറ്റു മക്കൾ: സിജു, ഷിംന. മരുമകൻ: വിജേഷ്.

